Investigation | ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന; മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന അടക്കം നടത്തുമെന്ന് ഇസ്രാഈല്‍
● കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ലെന്ന് സേന
● ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടപ്പോഴാണ് പിന്‍ഗാമിയായി യഹിയയെ അവരോധിച്ചത്
ഗാസ: (KVARTHA) ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഈ അവസരത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ലെന്നും സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന അടക്കം നടത്തുമെന്നും ഫോഴ്സ് വ്യക്തമാക്കുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രാഈലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് യഹിയ സിന്‍വാര്‍. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇക്കഴിഞ്ഞ ജുലൈയില്‍ ടെഹ് റാനില്‍ വെച്ച് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.
#Hamas #Israel #GazaConflict #YahyaSinwar #MiddleEast #IDF