Criticism | വരുമാനം ഇടിയുന്നു, മുന്നിൽ പ്രതിസന്ധികൾ മാത്രം; രാജ്യത്തെ മധ്യവര്‍ഗത്തിന്റെ നടുവൊടിച്ചത് ആര്?


● മധ്യവർഗത്തിന്റെ വരുമാനം കുറയുന്നു
● പത്ത് കൊല്ലമായി ഗ്രാമങ്ങളിലെ കൂലിയും ഉപഭോഗ മുരടിപ്പും തുടരുന്നു.
● ചൈനയുടെ മധ്യവർഗം ഇന്ത്യയേക്കാള്‍ വേഗത്തില്‍ വളർന്നുവെന്ന് കണക്കുകൾ
ആദിത്യൻ ആറന്മുള
(KVARTHA) രാജ്യത്തെ മധ്യവര്‍ഗം സമ്പന്നതയിലേക്ക് കുതിക്കുകയാണെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവകാശവാദം വെറും പൊള്ളത്തരമാണെന്ന് കണക്കുകളും വന്‍കിട കമ്പനികളുടെ പ്രതിനിധികളും വ്യക്തമാക്കുന്നു. ഇടത്തരക്കാരാണ് ഒരു രാജ്യത്തിന്റെ പ്രധാന ചാലകശക്തി. കാരണം അവരാണ് നികുതി കൃത്യമായി അടയ്ക്കുന്നത്. കോര്‍പ്പറേറ്റുകള്‍ പലപ്പോഴും ഇത് കൃത്യമായി ചെയ്യാറില്ല, മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് നികുതിയിളവ് നല്‍കുകയും ചെയ്യും. ഒരുപതിറ്റാണ്ടായി ഇടത്തട്ടുകാര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അവരുടെ വരുമാനം കുറഞ്ഞിരിക്കുന്നു. മൊത്തത്തില്‍ സ്തംഭനാവസ്ഥയിലാണവര്‍.
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ കമ്പനികളിലൊന്നായ നെസ്‌ലെ ഇന്ത്യയുടെ ചെയര്‍മാന്‍ സുരേഷ് നാരായണന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു. താന്‍ കുറച്ചുകാലമായി സൂഷ്മ സാമ്പത്തികശാസ്ത്ര ഡാറ്റ വ്യക്തമായി നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന ഉപഭോഗ സാധനങ്ങളുള കമ്പനിയാണ് (എഫ്എംസിജി) നെസ്‌ലെ. നഗരങ്ങളിലെ വില്‍പ്പന വളര്‍ച്ചയില്‍ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് സുരേഷ് നാരായണന്‍ പറയുന്നു.
മധ്യവര്‍ഗത്തിന്റെ ഉപഭോഗം കൊണ്ടാണ് തങ്ങളെ പോലുള്ള എഫ്എംസിജി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവരുടെ വരുമാനം ഇടിയുകയാണ്. കമ്പനിയുടെ ത്രൈമാസ വളര്‍ച്ചാ കണക്കുകള്‍ പുറത്തിറക്കി അദ്ദേഹം പറഞ്ഞു. പല മേഖലകളിലും മാന്ദ്യമാണെന്നും ഇത് അസാധാരണമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഇടത്തരക്കാര്‍ക്ക്, സാധനങ്ങള്‍ വാങ്ങാനുള്ള വരുമാനം പഴയപോല ലഭിക്കുന്നില്ല. അതുകൊണ്ട് ഈ മേഖലയില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.
പത്ത് കൊല്ലമായി ഗ്രാമങ്ങളിലെ കൂലിയും ഉപഭോഗ മുരടിപ്പും തുടരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ഔദ്യോഗിക ഡാറ്റ പറയുന്നത്, ഒരു ദശാബ്ദത്തോളമായി ഉപഭോഗ വളര്‍ച്ച പ്രതിവര്‍ഷം ഏകദേശം 3.5ശതമാനം ആണെന്നാണ്. ഇത് മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ (ഡിജിപി) വളര്‍ച്ചയുടെ പകുതിയാണ്. ഈ പ്രതിഭാസത്തെ വിശദീകരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും കഴിയുന്നില്ല. ഊതിവീര്‍പ്പിച്ച കണക്കുകളാണ് പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്. ഗാര്‍ഹിക സമ്പാദ്യവും കുറയുന്നു. ഇതിനെല്ലാം കാരണം ജിഡിപി വളര്‍ച്ച പെരുപ്പിച്ചുകാട്ടിയതാകാമെന്ന് ചില പ്രശസ്ത സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഗ്രാമീണതൊഴിലുറപ്പ് പോലെ വലിയ ജനപങ്കാളിത്തമുള്ള പദ്ധതികളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറയ്ക്കുകയും പലപ്പോഴും തുക കൃത്യമായി കൊടുക്കുകയും ചെയ്യാറില്ലെന്നും ആരോപണമുണ്ട്. അമേരിക്കന്‍ പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്ക് പ്രകാരം 2010ല്‍ ഇന്ത്യയുടെ മധ്യവര്‍ഗം ഏകദേശം 50 ദശലക്ഷത്തിനും 70 ദശലക്ഷത്തിനും ഇടയിലായിരുന്നു. 2020ല്‍ അത് 150 ദശലക്ഷത്തിനും 200നും ഇടയിലായി വളര്‍ന്നെന്നാണ്.
ഇക്കൊല്ലം മെയില്‍ ഏഷ്യന്‍പെയിന്റ്‌സിന്റെ സിഇഒ വിശകലന വിദഗ്ധരും നിക്ഷേപകരുമായും വരുമാനത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ, മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തെ (ജിഡിപി) കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഇത് കമ്പനിയുടെ മേഖല തിരിച്ചുള്ള പ്രകടനവുമായി ബന്ധമില്ലാത്തതാണെന്ന് കണ്ടെത്തി. അടുത്തദിവസം തന്നെ കമ്പനി ഇത് സംബന്ധിച്ച വിവരങ്ങള്‍ പിന്‍വലിച്ചു.
കുറച്ചുകാലമായി രാജ്യത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മിതമായ ഉപഭോഗ വളര്‍ച്ചയെ കുറിച്ചാണ് കോര്‍പ്പറേറ്റ്-മാര്‍ക്കറ്റ് വിശകലന വിദഗ്ധര്‍ സംസാരിക്കുന്നത്. 86,000 കോടി വിലമതിക്കുന്ന ഏഴ് ലക്ഷം വാഹനങ്ങളാണ് കാര്‍ ഡീലര്‍മാരുടെ കയ്യില്‍ കെട്ടിക്കിടക്കുന്നത്. നവരാത്രി-ദീപാവലി ഉത്സവ സീസണായിട്ട് പോലും കച്ചവടം നടക്കുന്നില്ല. ഡീലര്‍മാരുടെ കയ്യിലുള്ള കാറുകളുടെ എണ്ണം 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 75 ശതമാനം വര്‍ദ്ധിച്ചു. അതായത് വിപണിയില്‍ ഇത്രയും വലിയ ഇടിവ് ഉണ്ടായിട്ടില്ല. വാണിജ്യ വാഹന വില്‍പ്പനയും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനം കുറഞ്ഞു. ഇരുചക്രവാഹന വിപണിയില്‍ ചെറിയ വര്‍ദ്ധനവുണ്ടെങ്കിലും 2018നേക്കാള്‍ താഴെയാണ്.
മധ്യവര്‍ഗം അഭിവൃദ്ധി പ്രാപിക്കുകയും ഏറ്റവും വിലകുറഞ്ഞ കാറുകളില്‍ നിന്നും ഇരുചക്ര വാഹനങ്ങളില്‍ നിന്നും വില കൂടിയ വിലകൂടിയ എസ്‌യുവികള്‍ വാങ്ങുന്നെന്ന് ചില കമ്പനികളുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഈ അവകാശവാദം പൂര്‍ണമായും തള്ളിക്കളഞ്ഞു. സമ്പന്നരാണ് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങുകയും ഇടത്തരക്കാര്‍ വലിയ വരുമാന സ്തംഭനത്തിലുമാണ്. ജിഡിപി വളര്‍ച്ച കരകയറി വരുന്നതേയുള്ളൂ എന്നും വ്യക്തമാക്കി.
ചൈനയുടെ മധ്യവര്‍ഗം ഇന്ത്യയേക്കാള്‍ വളരെ വേഗത്തില്‍ വളര്‍ന്നു. 2000-ല്‍ ജിഡിപിയുടെ ഏകദേശം 14% ആയിരുന്ന ചൈനയിലെ നികുതി 2020-ല്‍ ജിഡിപിയുടെ 23% ആയി ഉയര്‍ന്നത് എങ്ങനെയെന്നതാണ് ഇതിന്റെ യഥാര്‍ത്ഥ ഉദാഹരണം. ഈ കാലയളവില്‍ 15 % മുതല്‍ 18% വരെയായിരുന്നു ഇന്ത്യയിലെ നികുതി-ജിഡിപി അനുപാതം. ഇന്ത്യയുടെ മധ്യവര്‍ഗ വലുപ്പം ആവശ്യമുള്ള വേഗതയില്‍ വളരുന്നില്ല എന്നതിന്റെ മറ്റൊരു സൂചനയാണിത്. സമീപ വര്‍ഷങ്ങളില്‍ ഇത് കടുത്ത സ്തംഭനാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്, ഇത് വരുമാനവും സമ്പാദ്യവും കുറയ്ക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളുന്നത് എങ്ങനെയെന്ന് ഉദ്ധരിച്ച് ഔദ്യോഗിക വിവരണം നല്‍കുന്നുണ്ടെങ്കിലും ഇത്തരം ആഴത്തിലുള്ള പ്രശ്നങ്ങളെ അവഗണിക്കുന്നതായി നടിക്കുകയും സ്വയം അഭിനന്ദിക്കുന്നത് തുടരുകയും ചെയ്യുന്നു. ഇന്ത്യ കൈവരിച്ചെന്ന് പറയുന്ന വളര്‍ച്ച എങ്ങനെയാണ് സമൂഹത്തില്‍ വിതരണം ചെയ്യുന്നതെന്ന് ആരും ചോദിക്കുന്നില്ല എതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം
#IndianEconomy #MiddleClass #EconomicSlowdown #ConsumerSpending #GDP #Inequality #FMCG