Loksabha Result | കേരളത്തില്‍ മാറി മറിഞ്ഞ് ലീഡ് നില; സുരേഷ് ഗോപിക്ക് ലീഡ്
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിട്ട് നിന്നിരുന്നുവെങ്കിലും ശശി തരൂര്‍ ലീഡ് തിരിച്ചുപിടിച്ചു
കാസര്‍കോട് യുഡി എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുന്നിട്ട് നില്‍ക്കുന്നു
തൃശൂര്‍: (KVARTHA) കേരളത്തില്‍ മാറി മറിഞ്ഞ് ലീഡ് നില. എക്‌സിറ്റ് പോള്‍ പ്രവചനം പോലെ ബിജെപിയിലെ സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും ലീഡ് നിലയില്‍ മുന്നിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. പിന്നീട് ശോഭയുടെ ലീഡ് നില താഴ്ന്നു. 20 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 17 ഇടങ്ങളില്‍ യുഡിഎഫ്, രണ്ടിടങ്ങളില്‍ എല്‍ഡിഎഫ്, ബിജെപി ഒരിടത്തുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
വടകരയില്‍ കെകെ ശൈലജ ലീഡ് ചെയ്തിരുന്നുവെങ്കിലും ശാഫി പറമ്പില്‍ ലീഡ് തിരിച്ചുപിടിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിട്ട് നിന്നിരുന്നുവെങ്കിലും ശശി തരൂര്‍ ലീഡ് തിരിച്ചുപിടിച്ചു. കോഴിക്കോട് കെകെ രാഘവന്‍ മുന്നിട്ട് നില്‍ക്കുന്നു. കാസര്‍കോട് യുഡി എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുന്നിട്ട് നില്‍ക്കുന്നു.
ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, വയനാട്, കണ്ണൂര്‍, ആലത്തൂര്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. മാവേലിക്കര, പാലക്കാട്, ആലത്തൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ എല്‍ഡിഎഫും മുന്നിട്ട് നില്‍ക്കുന്നു.