Kunhalikutty | ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് കാബിനറ്റ് റാങ്കോ? മുസ്‌ലിം ലീഗില്‍ അണിയറ ചര്‍ച്ചകള്‍ സജീവം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സീറ്റ് സംബന്ധിച്ച തീരുമാനം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിലാകും
കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിലും കൂടെ നില്‍ക്കുന്ന പാര്‍ട്ടികളിലും ശക്തമായതോടെ കേന്ദ്രമന്ത്രിസഭയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന അണിയറ ചര്‍ച്ചകള്‍ തുടങ്ങി. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്നും ഇന്‍ഡ്യ മുന്നണിക്ക് സാധ്യതയേറെയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ കേന്ദ്രമന്ത്രിസഭയെ കുറിച്ചുളള ചര്‍ച്ച കേരളത്തിലും സജീവമായത്.

യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ചര്‍ച്ചകള്‍ സജീവമാക്കിയാണ് മുസ്ലിം ലീഗ് രംഗത്തു വന്നിരിക്കുന്നത്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നാണ് മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍. രാജ്യസഭ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്ന് പിഎംഎ സലാം വ്യക്തമാക്കി.
പൊന്നാനിയിലും മലപ്പുറത്തും ജയിച്ചാല്‍ കേന്ദ്രമന്ത്രിസഭയിലേക്ക് മൂന്നാമതൊരാളെ പരിഗണിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ പാര്‍ട്ടിയിലെ തീവ്രനിലപാടുകാരനായതിനാല്‍ പാര്‍ട്ടിയിലും പുറത്തും സ്വീകാര്യനായ കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരുടെ വാദം.
ഇതിനായി കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പക്ഷെ ജൂണ്‍ നാലിന് ശേഷം തുറന്ന ചര്‍ച്ച മതിയെന്നാണ് തീരുമാനം. പി എം എ സലാമും എം കെ മുനീറും പരിഗണന പട്ടികയിലുണ്ടായിരുന്നു. ഇന്‍ഡ്യ മുന്നണിയുടെ സാധ്യത മങ്ങിയാല്‍ പിഎംഎ സലാമിനെ കുഞ്ഞാലിക്കുട്ടി പിന്തുണയ്ക്കുമെന്നാണ് ലീഗിനുളളില്‍ നിന്നുലഭിക്കുന്ന വിവരം.