Criticism | ജമ്മു കശ്മീരിലെ ജനവിധി ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് എങ്ങനെയാണ് അട്ടിമറിക്കാൻ കഴിയുന്നത്?


● പുതിയ നിയമഭേദഗതികൾ ബിജെപിക്ക് അനുകൂലം
● ലഫ്റ്റനന്റ് ഗവര്‍ണർക്ക് 5 എം.എല്‍.എമാരെ നാമനിര്‍ദ്ദേശം ചെയ്യാൻ അധികാരമുണ്ട്
● കോൺഗ്രസ്-നാഷണല്‍ കോഫറന്‍സ് സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകൾ
അർണവ് അനിത
(KVARTHA) ജമ്മുകാശ്മീരിലെ ജനവിധി അട്ടിമറിക്കാന്‍ ബിജെപി ആസൂത്രിത ശ്രമം നടത്തിയിരിക്കുകയാണെന്ന് ആരോപണം. പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ബിജെപിയെ ജനം അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. കോൺഗ്രസ്-നാഷണല്‍ കോഫറന്‍സ് സഖ്യം അധികാരത്തിലെത്തുമെന്നും പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരിക്കുകയാണെ് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ആദ്യം വെളിപ്പെടുത്തിയത്.
എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ കാര്യങ്ങള്‍ അതിന് മുമ്പ് ബിജെപി ചെയ്തിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്, വോട്ടിംഗ് അവകാശമുള്ള അഞ്ച് എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്യാം എതാണ് പുതിയ ഭേദഗതി. അതായത് ഫലപ്രഖ്യാപനം വരും മുമ്പ് ബിജെപിക്ക് അഞ്ച് എംഎല്‍എമാര്‍ സ്വന്തമാകും. ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം, 2019, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) നിയമം, 2023 എന്നിവ പ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പുതിയ അസംബ്ലിയിലേക്ക് അഞ്ച് പേരെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. ആകെ 90 എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് വ്യക്തമായിരിക്കെ, പിന്‍വാതിലിലൂടെ അധികാരം പിടിക്കാനുള്ള നീക്കമാണിതെന്ന് ആക്ഷേപമുണ്ട്.
'നാമനിര്‍ദ്ദേശം ചെയ്യുന്ന എംഎല്‍എമാര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുമെന്ന് വ്യക്തമാണ്. സാധാരണഗതിയില്‍, ഭരണഘടനാപരമായി, അത്തരം ആളുകളുടെ പേരുകള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യുത് പുതിയ സര്‍ക്കാരിന്റെ അവകാശമായിരിക്കണം, അവര്‍ മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിന് അനുസൃതമായി ഉത്തരവുകള്‍ പുറപ്പെടുവിക്കണമായിരുന്നു', ജമ്മു കാശ്മീരിലെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായ അഹമ്മദ് ഷെയ്ഖ് ഷക്കീല്‍ പറയുന്നു. എന്നിരുന്നാലും, ജമ്മുകശ്മീരിന്റെ കാര്യത്തില്‍, അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല. ഇത് ഭരണഘടനാ വിരുദ്ധവുമായ നീക്കമാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അഞ്ച് പേരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അധികാരം നല്‍കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. പൊതുജന വിധി മറികടക്കാനുള്ള ഒരു മാര്‍ഗമല്ലേ ഇതെന്നും അഹമ്മദ് ചോദിക്കുന്നു.
കാശ്മീരി പണ്ഡിറ്റുകളും പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീര്‍ മേഖലയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരും ഉള്‍പ്പെടെയുള്ള ചില വിഭാഗം ആളുകള്‍ക്ക് പ്രാതിനിധ്യം നല്‍കുതിനായി, കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 15 ന് ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) നിയമം, 2023 വിജ്ഞാപനം ചെയ്താണ്, ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം നല്‍കിയത്. ലെജിസ്ലേറ്റീവ് അസംബ്ലിയിലെ രണ്ട് അംഗങ്ങള്‍ (അവരില്‍ ഒരാള്‍ ഒരു സ്ത്രീ) 'കശ്മീരി കുടിയേറ്റ സമൂഹത്തെ' പ്രതിനിധീകരിക്കുന്നു. ഒരു അംഗം പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ പ്രതിനിധീകരിക്കുന്നു. നേരത്തെയുള്ള നിയമപ്രകാരം എംഎല്‍എമാരായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രണ്ട് വനിതകള്‍ക്ക് പുറമെയാണിത്.
കശ്മീരി പണ്ഡിറ്റുകള്‍ മാത്രമല്ല, തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് കുടിയേറിയ കശ്മീരി മുസ്ലീങ്ങള്‍ക്ക് പോലും നോമിനേറ്റഡ് എംഎല്‍എമാരാകാന്‍ അര്‍ഹതയുണ്ട്. ഇവരെല്ലാം ഉള്‍പ്പെടുന്നതാണ് കാശ്മീരി കുടിയേറ്റ സമൂഹം. ഈ വിഭാഗത്തിന് കീഴില്‍ ഒരാള്‍ക്ക് യോഗ്യത നേടാനുള്ള രണ്ട് മാനദണ്ഡങ്ങള്‍ ഇവയാണ്: 1989 നവംബര്‍ 1-ന് ശേഷം കശ്മീര്‍ താഴ്വരയില്‍ നിന്നോ ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നോ കുടിയേറിയ വ്യക്തി, ദുരിതാശ്വാസ കമ്മീഷണറില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി. ഇത്തരം കുടിയേറ്റക്കാരില്‍ ചിലര്‍ മറ്റ് പല ഭാഗങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലായതിനാല്‍ രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല. അല്ലെങ്കില്‍; അവസാനമായി, അവര്‍ കുടിയേറിയ സ്ഥലത്ത് സ്ഥിരതാമസമാക്കുകയും ചെയ്തവരാണ്.
നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവര്‍ തീര്‍ച്ചയായും ബി.ജെ.പി അനുഭാവികളായിരിക്കും, പ്രത്യക്ഷമായോ രഹസ്യമായോ, മറ്റേതൊരു പാര്‍ട്ടിയെക്കാളും അവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശവും അതായിരുന്നു എന്തുകൊണ്ടാണ് പ്രതിപക്ഷം ഇതുവരെ ഇതിനെതിരെ രംഗത്ത് വരാത്തതെന്ന് മറ്റൊരു അഭിഭാഷകന്‍ ചോദിച്ചു.
പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ നിയമാനുസൃതവും യഥാര്‍ത്ഥവുമായ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സംഘടനയായ എസ്ഒഎസ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ രാജീവ് ചുനി പറയുന്നു, സംവരണം ചെയ്ത സീറ്റിലേക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യേണ്ടതില്ല. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ഭാഗികമായി നേടിയെടുത്ത അവകാശങ്ങള്‍, ഈ സീറ്റിലേക്കുള്ള രാഷ്ട്രീയ നിയമനം പാക് അധിനിവേശ ജമ്മുകശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ അവകാശങ്ങളെ ഇല്ലാതാക്കും. അത്തരം നീക്കം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മാറിമാറി വരു സര്‍ക്കാരുകളാല്‍ അവഗണിക്കപ്പെട്ട് പാക് അധിനിവേശ കശ്മീരിലെ അഭയാര്‍ത്ഥികളെ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ അകറ്റും,' ചുനി പറയുന്നു.
നിയമസഭ സംവരണം ചെയ്ത സീറ്റ് രാഷ്ട്രീയമായി യോജിച്ച് നില്‍ക്കുന്ന ഏതെങ്കിലും വ്യക്തിയുടെ അഭയകേന്ദ്രമായി കണക്കാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം കുടിയൊഴിപ്പിക്കപ്പെട്ട സമൂഹത്തിന്റെ താല്‍പ്പര്യങ്ങളെ യഥാര്‍ത്ഥമായി പ്രതിനിധീകരിക്കുക എന്ന ഉദ്ദേശ്യലക്ഷ്യം നിറവേറ്റണമെന്ന് അദ്ദേഹം പറയുന്നു. അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഒരു രാഷ്ട്രീയേതര നോമിനിയെ പരിഗണിക്കണം. അനേകം രാഷ്ട്രീയ നേതാക്കള്‍ നിയമസഭയിലും ഉപരിസഭയിലും ഈ സമൂഹത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്, എന്നിട്ടും അര്‍ത്ഥവത്തായ ഫലങ്ങള്‍ നല്‍കുതില്‍ അവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീര്‍ മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവന്നെന്ന ഉയര്‍ന്ന അവകാശവാദങ്ങള്‍ക്കിടയിലും, കുടിയേറ്റ സമൂഹത്തില്‍ നിന്നുള്ള നാമനിര്‍ദ്ദേശം ചെയ്ത എംഎല്‍എമാരെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ഉത്സാഹം കാണിക്കുത് എന്തുകൊണ്ടാണെന്ന് ചുനി ആശ്ചര്യപ്പെട്ടു. സര്‍ക്കാര്‍ അവകാശപ്പെടുതുപോലെ, സ്ഥിതിഗതികള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍, എന്തുകൊണ്ടാണ് കശ്മീരി കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് പോയി അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തത്? കശ്മീരി കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നത് ഇപ്പോഴും സുരക്ഷിതമല്ലേ? അദ്ദേഹം ചോദിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്, എതിര്‍പ്പുകള്‍ക്കിടയിലും, ലഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനം മാറ്റുന്നകാര്യം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ഉചിതമായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യുമെന്നും പറയുന്നു. അത് നമുക്ക് കാത്തിരുന്ന് കാണാം.
#JammuKashmir #BJP #Elections #PoliticalAllegations #OmarAbdullah #Opposition