Assam | 10 ഹിന്ദു വോട്ട് കിട്ടാൻ മുസ്ലിംകളെ തെറി പറഞ്ഞാൽ മതിയോ? അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍
 

 
 Himanta Biswa Sarma
Watermark

Image Credit: Facebook/ Himanta Biswa Sarma

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അസമിലെ ഹിന്ദുവും മുസൽമാനും കേരളത്തിൽ വന്നു തൊഴിലെടുക്കുന്നു

കെ ആർ ജോസഫ് 

 

(KVARTHA) ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്‌ണം തിന്നണം എന്നാണ് പഴമൊഴി. കോൺഗ്രസിൽ നിന്ന് ചെന്ന് മുഖ്യമന്ത്രി ആയ വ്യക്തിയല്ലേ, അത് കൊണ്ട് ആ സ്ഥാനം നിലനിറുത്താൻ നല്ല ഒന്നാന്തരം വർഗീയത ഒരു മുളം മുമ്പേ എറിയുന്നതാണെന്ന് പറഞ്ഞാൽ കുറ്റം പറയാനാകുമോ? മുൻ കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ മുഖ്യമന്ത്രിയുമായിരുന്ന ഹിമന്ത് ബിശ്വ ശര്‍മ്മ ഇപ്പോൾ വലിയ വർഗീയവാദിയായത് എങ്ങിനെയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അസം 2041 ഓടെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമർശം ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 

Aster mims 04/11/2022

Himanta Biswa Sarma

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്: 'അസം 2041 ഓടെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും. എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും മുസ്ലിം ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവും. നിലവില്‍ അസം ജനസംഖ്യയുടെ 40 ശതമാനമാണ് മുസ്ലിം വിഭാഗമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അസമില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് കണക്ക്. ഹിന്ദു വിഭാഗത്തേക്കാള്‍ കുടുതലാണ് മുസ്ലിം ജനസംഖ്യാ വളര്‍ച്ച. 2041 ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകും. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ഹിന്ദു വിഭാഗത്തിന്റെ ജനസംഖ്യയിലെ വളര്‍ച്ച 16 ശതമാനം ആണ്'.

സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്ന് ശര്‍മ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനസംഖ്യാനുപാതത്തിലെ മാറ്റം തനിക്ക് വലിയ പ്രശ്‌നമാണ്. അസമിലെ മുസ്ലിം ജനസംഖ്യ ഇന്ന് 40 ശതമാനത്തിലെത്തി. 1951ല്‍ ഇത് 12 ശതമാനമായിരുന്നു. പല ജില്ലകളും നഷ്ടമായി, ഇത് തനിക്ക് രാഷ്ട്രീയ പ്രശ്‌നം അല്ല, മറിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നം ആണെന്നുമായിരുന്നു ബിശ്വ ശര്‍മ്മ പറഞ്ഞത്. ഇത്രയും കാലം ഹിന്ദു ഭൂരിപക്ഷമായിരുന്നല്ലോ, ഇനി കുറച്ചു കാലം മുസ്‌ലിം ഭൂരിപക്ഷമാകട്ടെ, അത് കഴിഞ്ഞ് ബ്രാഹ്മണ ഭൂരിപക്ഷമാകാൻ വേണ്ടി അവരും പണിയെടുക്കട്ടെ എന്ന് ഈ പ്രസ്താവനയെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയർന്നു.

ഭിന്നിപ്പും വിഭജനവും കലാപവും വഴിയാണ് ചിലർ അധികാരവും പാർട്ടിയും നിലനിർത്തുന്നതെന്നാണ് വിമർശനം. സെൻസസ് നടന്നിട്ട് വര്ഷങ്ങൾ ആയി, 634 കോടിയുടെ ഒരു റോഡ് പാലം ഒലിച്ചു പോയി, വെള്ളം തലയ്ക്കു മീതെ കേറി കിടക്കുന്നു, കരക്ക്‌ എവിടെയോ നിന്നും വർഗീയത വിളിച്ചു കൂവുന്നു. ഇതൊക്കെ കേൾക്കുമ്പോൾ അല്ലാതെ എന്ത് പറയാൻ? 

ഈ വിവാദം തലപൊക്കിയപ്പോൾ ഒരാൾ ഇട്ട കമൻ്റ് ഇങ്ങനെയായിരുന്നു: 'രണ്ട് മാസം മുൻപ് തൃശൂരിലുള്ള ഒരാളെ പരിചയപ്പെട്ടു. സംസാരത്തിനിടയിൽ അയാളുടെ കുടുംബ കാര്യങ്ങൾ പറഞ്ഞു. ഗൾഫിൽ എത്തിയിട്ട് 6 മാസമായി. വിവാഹം കഴിഞ്ഞ് 2 മാസം നാട്ടിൽ കഴിഞ്ഞു. അതിനിടയിൽ വിസ ശരിയായപ്പോൾ ഇങ്ങ് വന്നു. ആളെ കണ്ടാൽ പ്രായം തോന്നിക്കും. അപ്പോൾ ഞാൻ ചോദിച്ചു. ഇപ്പോഴാണോ വിവാഹം കഴിച്ചതെന്ന്? അയാൾ പറഞ്ഞു. എനിക്ക് വയസ് 42 ആയി. എന്റെ അനുജനും അനിയത്തിമാരും കല്യാണം കഴിച്ചു കുടുംബമായി കഴിയുന്നു.  പക്ഷെ ഞാൻ 40 വയസ് കഴിഞ്ഞിട്ടേ വിവാഹം ചെയ്യാവൂ എന്ന് പറഞ്ഞു.  അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്.  അതുകൊണ്ടാണ് ഇപ്പോൾ വിവാഹം ചെയ്തത്'.  

'ഇത്പോലെ എത്ര സംഭവങ്ങൾ, വർഗീയത പറയുന്ന ഉത്തരവാദിത്തപ്പെട്ടവരോട് ഒന്നേ പറയാനുള്ളു, ജാതകം നോക്കി പൊരുത്തം ശരിയാകാതെ ആയിരങ്ങൾ വിവാഹം കഴിക്കാതെ നിൽപ്പുണ്ടല്ലോ. അവരെ വിവാഹം കഴിപ്പിച്ചാൽ മതി, പ്രശ്നത്തിന് പരിഹാരമാവും. ഹൈന്ദവ സഹോദരങ്ങൾക്കും 6 ഉം 7 ഉം കുട്ടികൾ ഉണ്ട് , പക്ഷെ സംഘ്പരിവാറിന് മാത്രമേ വേവലാതിയുള്ളു', എന്നായിരുന്നു മറ്റൊരു പ്രതികരണം.

അസമിലെ ഹിന്ദുവും മുസൽമാനും കേരളത്തിൽ വന്നു തൊഴിലെടുക്കുന്നു. അവർക്ക് തൊഴിൽ കൊടുക്കാതെ വർഗീയത പറഞ്ഞു പത്തു വോട്ടിപ്പിടിക്കുന്നവൻ ശ്രമിക്കുന്നു. ഒട്ടേറെ അസാമികൾ സൗദിയിൽ യുഎഇയിലും ജോലി ചെയ്യുന്നു.  ജാതിയോ മതമോ നോക്കാതെ ഗൾഫ് രാജ്യങ്ങൾ പ്രവാസികളായ ഇന്ത്യക്കാരെ സ്വീകരിക്കുന്നു. 10 ഹിന്ദു വോട്ട് കിട്ടാൻ മുസ്ലീങ്ങളെ തെറി പറഞ്ഞാൽ കിട്ടും എന്ന ധാരണ ചിലർക്കുണ്ടോ? 

പാവപ്പെട്ട പല ഹിന്ദു സഹോദരന്മാരും തൊഴിലില്ലാതെ ആത്മഹത്യ ചെയ്യുന്നു. മുസ്ലിം സഹോദരങ്ങൾ അണു കുടുംബത്തിലേക്ക് മാറി രണ്ടു മക്കളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഹിന്ദു വോട്ട് കിട്ടാൻ മുസ്ലീങ്ങളെ തെറി പറഞ്ഞാൽ മതി, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഇതൊക്കെ. അത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രി ആയാലും മറ്റാരും ആയാലും പറയുമ്പോഴാണ് പ്രശ്‌നം. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script