Attack | ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രാഈല്‍ പ്രതിരോധ സേന
● ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
● ഒരാള്‍ക്ക് ഗുരുതരം
ജെറുസലേം: (KVARTHA) ഇസ്രാഈലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഇസ്രാഈല്‍ തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പ്രതികാരമായാണ് ഹിസ്ബുല്ല ഈ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങളും പുറത്തുവിട്ടു. മഗറില്‍ നിന്നുള്ള 300-ാമത് 'ബാരം' റീജിയണല്‍ ബ്രിഗേഡിന്റെ 299-ാം ബറ്റാലിയനിലെ ലോജിസ്റ്റിക് കമ്പനി കമാന്‍ഡറായ മേജര്‍ (റിസ.) നെയ്ല്‍ ഫ്വാര്‍സി (43), സര്‍ജന്റ് ഹൈഫയില്‍ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ 51-ാം ബറ്റാലിയനിലെ 20 കാരനായ ടോമര്‍ കെരെന്‍ എന്നിവരാണ് മരിച്ചത്.
പടിഞ്ഞാറന്‍ ഗലീലിയിലെ യാറയ്ക്ക് പുറത്തുള്ള പ്രദേശത്ത് ഹിസ്ബുല്ല വിക്ഷേപിച്ച സ്ഫോടകവസ്തു നിറച്ച ഡ്രോണ്‍ ആക്രമണത്തിലാണ് ഫ്വാര്‍സി കൊല്ലപ്പെടുകയും മറ്റൊരു സൈനികന് നിസ്സാരമായി പരുക്കേല്‍ക്കുകയും ചെയ്തത്.
ലെബനനില്‍ നിന്ന് ഹിസ്ബുല്ല വിക്ഷേപിച്ച രണ്ട് ടാങ്ക് വിരുദ്ധ മിസൈലുകള്‍ ഗലീലി പാന്‍ഹാന്‍ഡിലിലെ അതിര്‍ത്തിയിലെ റാമിം റിഡ്ജ് ഏരിയയില്‍ ഇടിച്ചാണ് കെറന്‍ കൊല്ലപ്പെടുകയും എട്ട് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രാഈല്‍ റിപ്പോര്‍ട്ട് ചെയ്തു.
#Hezbollah #Israel #IDF #MilitaryAttack #Lebanon #MiddleEastConflict