Loss Tribute | മഹാന്മാരെ മരണം കൊത്തിയെടുത്തു പറക്കുന്നു; ഡിസംബറിൻ്റെ നഷ്ടങ്ങൾ

 
December month of legendary departures
December month of legendary departures

Representational Image Generated by Meta AI

● ഏറ്റവും അധികം നഷ്ടം പറ്റിയ മാസം ഡിസംബർ ആണെന്ന് കാണാവുന്നതാണ്. 
● ധ്യാൻചന്ദ്, പെലെയും കായികലോകത്ത് ഡിസംബറിൽ വേർപിരിഞ്ഞവരാണ്.
● നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സിനിമ രംഗത്തെ നിരവധി അനവധി പ്രമുഖർ വിടപറഞ്ഞ മാസമാണ് ഡിസംബറെന്ന് കാണാവുന്നതാണ്.

കണ്ണൂർ: (KVARTHA) വർഷാവസാനമാസമായ ഡിസംബർ വിരഹത്തിൻ്റെ കാലം കൂടിയാണ്. അന്നേവരെ നിറഞ്ഞുനിൽക്കുകയും പ്രകാശം പരത്തുകയും ചെയ്ത നിരവധി ബഹുമുഖ പ്രതിഭകളാണ് ഡിസംബറിൽ ഈ ലോകത്തെവിട്ടു പിരിഞ്ഞത്. മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ പത്മരാജന്റെ  പ്രശസ്തമായ ചിത്രമാണ് നവംബറിന്റെ നഷ്ടം. ആ സിനിമയുടെ ടാഗ് ലൈൻ ഇതായിരുന്നു.. നവംബറിന് എന്താണ് നഷ്ടപ്പെടാൻ ഉള്ളത്? കേവലം ഡിസംബർ മാത്രം? എന്നാൽ ജനുവരിക്കോ? 11 മാസങ്ങൾ ബാക്കി.

എന്നാൽ ഇന്നത്തെ കാര്യം നോക്കുമ്പോൾ ഏറ്റവും അധികം നഷ്ടം പറ്റിയ മാസം ഡിസംബർ ആണെന്ന് കാണാവുന്നതാണ്. ഇക്കുറിഡിസംബർ മാസത്തിൽ നമ്മളോട് വിട പറഞ്ഞവർ  നിരവധി പേരുണ്ട്. എന്തോ ഡിസംബർ മാസം നമ്മുടെ സമൂഹത്തിലെ പ്രധാന വ്യക്തികൾക്ക് വിടപറയാനുള്ള ഒരു മാസമാണ് എന്ന് തോന്നുന്നു.

വ്യാഴാഴ്ച മൻമോഹൻ സിംഗ്, തൊട്ടു തലേദിവസം എം ടി വാസുദേവൻ നായർ, 23 നു ശ്യാം ബെനഗൽ, മീന ഗണേഷ്, ബാലചന്ദ്രകുമാർ, എസ് എം കൃഷ്ണ, സരോജിനി ശിവലിംഗം  തുടങ്ങി വ്യത്യസ്ത മേഖലയിലുള്ള പല പ്രമുഖരും ഈ ഡിസംബർ മാസം നമ്മെ വിട്ടുപിരിഞ്ഞു.. 

നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സിനിമ രംഗത്തെ നിരവധി അനവധി പ്രമുഖർ വിടപറഞ്ഞ മാസമാണ് ഡിസംബറെന്ന് കാണാവുന്നതാണ്.  വിസ്തരിച്ചു പറഞ്ഞാൽ നിരവധി പേര് കാണാം എന്നതുകൊണ്ട്  ചുരുക്കം ചില പേരുകൾ മാത്രം പരാമർശിക്കുന്നു.

വിജയലക്ഷ്മി പണ്ഡിറ്റ്, സുചത കൃപ ലാനി, കാനം രാജേന്ദ്രൻ, സർദാർ കെ എം പണിക്കർ, സർദാർ പട്ടേൽ, പോറ്റി ശ്രീരാമലു, മന്ദാകിനി നാരായണൻ, സുശീല ഗോപാലൻ, പിടി തോമസ്, കെ കരുണാകരൻ , പി വി നരസിംഹറാവു, ഗ്യനി സെയിൽസിംഗ്, മൻമോഹൻ സിംഗ്, ശങ്കർ ദയാൽ ശർമ, ബെനസീർ ഭുട്ടോ, രാജ് നാരായണൻ, സദ്ദാം ഹുസൈൻ,  ഈ വി രാമസ്വാമി നായ്ക്കർ, സൈമൺ ബ്രിട്ടോ എന്നിവരാണ് ഡിസംബറിൽ മൺമറഞ്ഞുപോയ രാഷ്ട്രീയ നേതാക്കൾ. 

സിനിമയിലും കലയിലും ഡിസംബറുണ്ടാക്കിയ നഷ്ടം ചെറുതല്ല.മാർഗിസതി, കൊച്ചു പ്രേമൻ, ബേബി കൊട്ടാരക്കര, ദേവ് ആനന്ദ്, ശശി കപൂർ, എംജിആർ  ജയലളിത, പണ്ഡിറ്റ് രവിശങ്കർ, എം എസ് സുബ്ബലക്ഷ്മി, വിജയകാന്ത്, അജയൻ, ഉസ്താദ് സക്കീർ ഹുസൈൻ, മോനിഷ, പ്രതാപചന്ദ്രൻ, ജഗന്നാഥവർമ്മ, ശ്യാം ബനഗൽ, കെ എസ് സേതുമാധവൻ, ചാർലി ചാപ്ലിൻ, കാർട്ടുണിസ്റ്റ് ശങ്കർ, കെ ബാലചന്ദർ, രതീഷ്, എന്നിവരാണ് ഡിസംബറിൽ വേർപിരിഞ്ഞത്.

സാഹിത്യത്തിലാകട്ടെ കനത്ത നഷ്ടമാണ് ഡിസംബർ മാസമുണ്ടാക്കിയിരിക്കുന്നത്
തോപ്പിൽ ഭാസി, മേരി ജോൺ കൂത്താട്ടുകുളം, കൈനിക്കര കുമാരപിള്ള അംശി നാരായണപിള്ള, ശിവരാമ കരന്ത്, എം പി അപ്പൻ, യു എ ഖാദർ, കെ പി അപ്പൻ, സി എൻ ശ്രീകണ്ഠൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ, ഉമ ശങ്കർ ജോഷി, കാർട്ടൂണിസ്റ്റ് സോമനാഥൻ,  കാർട്ടൂണിസ്റ് മന്ത്രി, സുഗതകുമാരി, കവി പ്രദീപ്, കടത്തനാട് മാധവിയമ്മ, പാറപ്പുറത്ത്, എം ടി വാസുദേവൻ നായർ എന്നിങ്ങനെ നീണ്ട നിര തന്നെ നമ്മെ വിട്ടു പിരിഞ്ഞു.

ധ്യാൻചന്ദ്, പെലെയും കായികലോകത്ത് ഡിസംബറിൽ വേർപിരിഞ്ഞവരാണ്.
വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച
വി ആർ കൃഷ്ണയ്യർ, നെൽസൺ മണ്ടേല, മഹർഷി അര ബിന്ദോ, ഡോക്ടർ അംബേദ്കർ, ഹൈദരാലി, ബീപിൻ റാവത്ത്, അൽഫ്രഡ് നോബൽ, സൈമൺ ബോളിവർ, വാസ്കോ ഡിഗാമ, സ്വാതി തിരുനാൾ, ഫാദർ വടക്കൻ, ജോസഫ് പുലിക്കുന്നേൽ, ഗ്രിഗറി റസ് പുട്ടിൻ, വിക്രം സാരാഭായി, വി പി മേനോൻ എന്നിവരും ഡിസംബറിൻ്റെ നഷ്ടങ്ങളാണ്.

 #DecemberLosses #KeralaLegends #FamousDeaths #CulturalIcons #MalayalamCinema #PoliticalLeaders

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia