Response | പി വി അൻവറിൻ്റെ ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ
കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും എം വി ഗോവിന്ദൻ
കണ്ണൂർ: (KVARTHA) പി വി അൻവർ എം.എൽ.എ എഡിജിപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. തിങ്കളാഴ്ച രാവിലെ
കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ് പുറത്താക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി വി അൻവറിൻ്റെ ആരോപണങ്ങൾ പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കും. ആരോപണങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് എം വി ഗോവിന്ദൻ കണ്ണൂരിലെത്തിയത്.
#KeralaPolitics #CPIM #PVAnwar #MVGovindan #Investigation #Allegations