Avoids | ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചപ്പോൾ നീരസം വ്യക്തമാക്കി മാധ്യമങ്ങളോട് പ്രതികരിക്കാതെ എം വി ഗോവിന്ദൻ
* അൻവർ വിവാദത്തിൽ ഗോവിന്ദൻ മൗനം പാലിച്ചു.
കണ്ണൂർ: (KVARTHA) പി വി അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി.വി അൻവർ എംഎൽഎ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ അതിനെ കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരിക്കാതെ ഒഴിഞ്ഞു മാറി അനിഷ്ടം പ്രകടമാക്കിയത്.
തൻ്റെ മണ്ഡലമായ തളിപ്പറമ്പിലെ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണമാരാഞ്ഞ് തടിച്ചു കൂടിയെങ്കിലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരിൽ നിന്നും ഒഴിഞ്ഞു മാറി പെട്ടെന്ന് കാറിൽ കയറി പോവുകയായിരുന്നു.
മണിക്കൂറുകളോളം എം വി ഗോവിന്ദൻ്റെ പ്രതികരണത്തിനായി കാത്തുനിന്ന മാധ്യമപ്രവർത്തകരെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി നിരാശപ്പെടുത്തിയത്. എന്നാൽ പി വി അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിനെതിരെ തിരിയുന്ന സാഹചര്യത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പതിവില്ലാതെ മൗനം പാലിച്ചത്.