‘ജയിലിൽ ഗോവിന്ദച്ചാമിയാണ്, ഗോവിന്ദൻ മാഷല്ല!’ - ബിജെപി ജയിൽ മാർച്ച് നടത്തി


-
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
-
ജയിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി ആരോപിച്ചു.
-
ഒറ്റക്കയ്യനായ പ്രതിക്ക് രക്ഷപ്പെടാൻ ഒത്താശ ലഭിച്ചെന്ന് കെ.കെ. വിനോദ് കുമാർ പറഞ്ഞു.
-
മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം വെടിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കണ്ണൂർ: (KVARTHA) സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. ജയിലിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ യുവമോർച്ച സെൻട്രൽ ജയിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
‘കണ്ണൂർ പള്ളിക്കുന്നിലുള്ള സെൻട്രൽ ജയിലിനകത്ത് ശിക്ഷിക്കപ്പെട്ടത് ഗോവിന്ദച്ചാമിയാണ്, ഗോവിന്ദൻ മാഷല്ല എന്ന് ജയിലധികൃതർ ഓർക്കണം.’ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.കെ. വിനോദ് കുമാർ കുമാർ പറഞ്ഞു. സൗമ്യക്ക് നേരെ നടന്ന ക്രൂരതയും കൊലയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്.
ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം വെടിയണമെന്നും, കണ്ണൂർ സെൻട്രൽ ജയിലിൽ സംഭവിച്ചത് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവമോർച്ച മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ അർജ്ജുൻ മാവിലക്കണ്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജികുമാർ കരിയിൽ, ടി.സി. മനോജ്, എ.പി. ഗംഗാധരൻ, സി. നാരായണൻ എന്നിവർ പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കെ.വി. അർജ്ജുൻ, ബിനിൽ പി., എം. പ്രകാശൻ, രാഹുൽ രാജീവൻ, വി.കെ. ഷൈജു, ടി. കൃഷ്ണപ്രഭ, എം.വി. ഷഗിൽ, പി. ധനേഷ് തുടങ്ങിയ ബിജെപി നേതാക്കളും യുവമോർച്ച പ്രവർത്തകരും പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. സുഹൃത്തുക്കളുമായി പങ്കിടാനും മറക്കരുത്.
Article Summary: Soumya case convict Govindachami escapes, BJP protests in Kannur.
#KeralaNews #KannurJail #GovindachamiEscape #BJPProtest #JailSecurity #KeralaPolitics