Power Struggle | പോരിനിറങ്ങിയ ഗവർണർ സർക്കാരിന് തലവേദനയോ? കേന്ദ്രത്തിൻ്റെ പിന്തുണയിൽ പിണറായി സർക്കാരിനെതിരെ വീണ്ടും കളിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ഇറങ്ങുമ്പോൾ

 
Governor vs Government: Political Tensions Escalate
Governor vs Government: Political Tensions Escalate

Photo Credit: X/ Kerala Governor

●  ഏകപക്ഷീയമായ ഗവർണറുടെ നിയമനങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടിയും സർക്കാരും.  
● ഈ നിയമനങ്ങൾക്ക് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും രാജ്ഭവൻ അംഗീകാരം നേടിയിട്ടുണ്ടെന്നാണ് സൂചന. 
● വിദ്യാർത്ഥിസംഘടനകളെ ഉപയോഗിച്ചു തെരുവിൽ തടയാൻ ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടു. 

ഭാമനാവത്ത് 

(KVARTHA) സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ഗവർണർ സർക്കാർ പോര് മുറുകുന്നു. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിൽ സ്വന്തം നിലയിൽ ഗവർണർ വൈസ് ചാൻസലർമാരെ നിയമിച്ചതാണ് സർക്കാരിനും സി.പി.എമ്മിനും പ്രതിസന്ധി സൃഷ്ടിച്ചത്. ഏകപക്ഷീയമായ ഗവർണറുടെ നിയമനങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടിയും സർക്കാരും. എന്നാൽ തൻ്റെ നിലപാടുകളിൽ നിന്നും ഒരിഞ്ചുപോലും പുറകോട്ടു പോകാൻ ഗവർണർ തയ്യാറായിട്ടില്ല. ഈ നിയമനങ്ങൾക്ക് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും രാജ്ഭവൻ അംഗീകാരം നേടിയിട്ടുണ്ടെന്നാണ് സൂചന. 

നേരത്തെ ഗവർണറെ മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഡോ. ആരിഫ് മുഹമ്മദ് ഖാൻ തുടരുകയായിരുന്നു. സർക്കാരിനും സി.പി.എമ്മിനും തലവേദനയായ ഗവർണറെ സംഘ്പരിവാർ ചാപ്പ കുത്തി ഒതുക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വിദ്യാർത്ഥിസംഘടനകളെ ഉപയോഗിച്ചു തെരുവിൽ തടയാൻ ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടു. ഓരോ തവണ സി.പി.എമ്മും സർക്കാരും എതിർക്കുമ്പോൾ ശക്തനായി മാറുകയാണ് ഗവർണർ. ഉന്നത വിദ്യാദ്യാസരംഗത്തെ അമിതമായ രാഷ്ട്രീയവൽകരണവും സ്വജനപക്ഷപാതം നിറഞ്ഞ നിയമനങ്ങളും നിലവാര തകർച്ചയും ചോദ്യം ചെയ്യുകയാണ് ഗവർണർ.

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഒരു ഗവർണറും തൻ്റെ പരിധി വിട്ട് സർക്കാരിനെതിരെ നീങ്ങിയിട്ടില്ല. കേരളത്തിൻ്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ച വിഷയങ്ങളിൽ കണ്ടു നിൽക്കുകയല്ല ഇടപെടുകയാണ് ഗവർണർ ചെയ്യുന്നത്. ദുരന്ത സ്ഥലങ്ങളിലും പ്രശ്നബാധിത പ്രദേശങ്ങളിലും ഗവർണറുടെ സാന്നിധ്യമുണ്ട്. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനായ ആരിഫ് മുഹമ്മദ് ഖാനെ നേരിടാൻ സി.പി.എമ്മിന് മുൻപിൽ സമരവും അവഗണനയുമല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. സർക്കാരും മുഖ്യമന്ത്രിയുമായി ഏറെക്കാലമായി ഗവർണർ അകന്നിട്ട്. എന്നാൽ സർക്കാരിനെ പ്രകോപിപ്പിക്കാൻ കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ ഗവർണർ ശ്രമിക്കുകയും ചെയ്യുന്നു. 

പ്രതിപക്ഷത്തിൻ്റെ പിൻതുണയില്ലെങ്കിലും അവർ ഗവർണർക്കെതിരെ വിമർശനം അഴിച്ചു വിടാത്തത് ഫലത്തിൽ രാജ്ഭവന് ഗുണകരമായിരിക്കുകയാണ് എന്നാൽ ഗവർണറെ അങ്ങനെ തന്നിഷ്ടം പോലെ കാര്യങ്ങൾ ചെയ്യാൻ വിടില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. സര്‍വകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കോടതി വിധികളും ഭരണഘടന വ്യവസ്ഥകളും മറികടന്നാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്. സീമകളെല്ലാം ഗവർണർ ലംഘിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നിയമവിരുദ്ധ കാര്യങ്ങൾ ചെയ്ത് സർവകലാശാലകളെ താറുമാറാക്കുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നൽകും. സര്‍വകലാശാലകളിൽ തുടങ്ങി പൊതു സമൂഹത്തിൽ വരെ ഗവര്‍ണറുടെ ചെയ്തികൾ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നൽകുമെന്നും എം. വി ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്തുകയാണ്. ഗോൾവാൾക്കറുടെ ചിത്രത്തിൽ നമസ്കരിച്ച് ചുമതല ഏറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. കാവി വത്കരണത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തും. ഗവർണറുടെ നടപടിയിൽ യുഡിഎഫ് നിലപാട് എന്താണെന്നും വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെടുന്നുണ്ട്. 

ഗവർണർ - സി. പി എം പോരിൽ സംസ്ഥാനത്തെ സർവകലാശാലകലെ മുൻപോട്ടു പോക്ക് അനിശ്ചിതാവസ്ഥയിലാണ്. കഴിഞ്ഞ കുറെക്കാലമായി സമവായമില്ലാത്ത തർക്കങ്ങൾ അഴിയാ കുരുക്കായി മാറുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു ശ്വാസം മുട്ടുകയാണ്. ആരു പറഞ്ഞാലും കേൾക്കാത്ത ഒറ്റക്കൊമ്പനായി ഗവർണർ മാറുമ്പോൾ തളയ്ക്കാനാവാതെ നട്ടം തിരിയുകയാണ് പാർട്ടിയും സർക്കാരും.

#KeralaPolitics, #ArifMohammedKhan, #CPI(M), #GovernorVsGovernment, #EducationCrisis, #PoliticalConflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia