ഇടതുകോട്ടയിൽ 'സംഘപരിവാർ ശബ്ദം': ഗവർണറുടെ വാക്കുകൾക്കെതിരെ സൈബർ ആക്രമണം

 
Kerala Governor Rajendra Vishwanath Arlekar.
Kerala Governor Rajendra Vishwanath Arlekar.

Photo: Special Arrangement

● അലഞ്ഞുതിരിയുന്ന പശുക്കൾക്ക് ഗോശാലകൾ വേണമെന്ന് നിർദ്ദേശിച്ചു.
● ഗവർണർ പ്രസംഗിച്ചത് സംഘപരിവാർ ആശയങ്ങളാണെന്ന് ആരോപണം.
● ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്നതായി വിമർശനം.
● കണ്ണൂരിലെ രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിലാണ് പരാമർശം.
● സർവ്വകലാശാല കാവിവൽക്കരണ ആരോപണങ്ങൾക്കിടെയാണ് പ്രസംഗം.

കണ്ണൂർ: (KVARTHA) സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്നും, അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി. 

കണ്ണൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ ഗവർണർ നടത്തിയ പ്രസംഗത്തിനെതിരെ സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. ഗവർണർ പ്രസംഗിച്ചത് സംഘപരിവാർ ആശയങ്ങളാണെന്നാണ് സി.പി.എം സൈബർ പോരാളികളുടെയും ഇടതു സഹയാത്രികരുടെയും പ്രധാന വിമർശനം.
ആർ.എസ്.എസ്. ന്യായവാദങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിരത്തിയതെന്നാണ് വ്യാപകമായ വിമർശനം. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ മതാധിഷ്ഠിത ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും വിലയിരുത്തപ്പെടുന്നു. 
 

വരും തലമുറയെ സനാതന ധർമ്മം പഠിപ്പിക്കണമെന്നായിരുന്നു ഗവർണറുടെ വാക്കുകൾ. ജമ്മു കശ്മീർ മുതൽ കന്യാകുമാരി വരെ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തെരുവിലെ പശുക്കൾക്ക് ഗോശാലകൾ വേണമെന്നും, ഇതിന് ഒരുപാട് സഹായങ്ങൾ ലഭിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഇവ നിർമ്മിക്കാൻ ക്ഷേത്ര ദേവസ്വങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കലത്തിൽ തീർത്ത ശിവപ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നടന്ന പരിപാടിയിലായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ഈ വിവാദ പരാമർശങ്ങൾ. തനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാച്ഛാദനം ചെയ്യാൻ കിട്ടിയ അവസരമെന്ന് ഗവർണർ പറഞ്ഞു. 
 

എല്ലാ ക്ഷേത്രങ്ങളിലും നിർബന്ധമായും ഗോശാലകളും സനാതന ധർമ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രിയും ആരംഭിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. സർവ്വകലാശാലകളിൽ കാവിവൽക്കരണം നടത്തുന്നുവെന്ന ആരോപണം നിലനിൽക്കവെയാണ്, ഇടതു കോട്ടയായ കണ്ണൂരിലെത്തി ഗവർണർ ഇത്തരം വിവാദ പ്രസംഗം നടത്തിയത്.
 


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Article Summary: Kerala Governor's call for Sanatana Dharma schools and cow shelters sparks controversy and cyber attack.


#KeralaGovernor #SanatanaDharma #CPM #PoliticalControversy #Kannur #CyberAttack

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia