Governor Appointment | ഗവർണർ പദവിയിൽ രാഷ്ട്രീയത്തിന് പുറത്തുള്ളവരെ പരിഗണിക്കണം: ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി
● കക്ഷി രാഷ്ട്രീയത്തിൽ നിന്നുള്ളവരെ തന്നെ നിയമിക്കണമെന്ന് ഭരണഘടനയിൽ നിർബന്ധമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
● സമസ്ത ജില്ലാ സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു.
● എസ്.വൈ.എസ്. സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും.
ആമ്പല്ലൂർ/തൃശൂർ: (KVARTHA) സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ളവരെ ഗവർണർ പദവിയിൽ നിയമിക്കുന്നത് സംസ്ഥാനങ്ങളും ഗവർണർമാരും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന് അഭിമാനമായ നിരവധി പ്രതിഭകൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിന്റെ യശസ്സുയർത്തും. കക്ഷി രാഷ്ട്രീയത്തിൽ നിന്നുള്ളവരെ തന്നെ നിയമിക്കണമെന്ന് ഭരണഘടനയിൽ നിർബന്ധമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് തുറാബ് അസഖാഫ്, ഡോ. പി.എ. ഫാറൂഖ് നഈമി, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, റഹ്മത്തുള്ള സഖാഫി എളമരം എന്നിവർ പ്രഭാഷണം നടത്തി. ഐ.എം.കെ. ഫൈസി, അഡ്വ. പി.യു. അലി, അബ്ദു ഹാജി കാദിയാളം, ഗഫൂർ മൂന്നുപീടിക, എസ്.എം.കെ. തങ്ങൾ, വരവൂർ അസീസ് നിസാമി, അഡ്വ. ബക്കർ, അമീർ തളിക്കുളം, ഷാഫി ഖാദിരി, അനസ് ചേലക്കര എന്നിവർ പങ്കെടുത്തു.
എസ്.വൈ.എസ്. സമ്മേളനത്തിന് നാളെ തുടക്കമാകും. എസ്.വൈ.എസ്. കേരള യുവജന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രമുഖ അമേരിക്കൻ പണ്ഡിതൻ യഹിയ റോഡസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ പ്രഭാഷണം നടത്തും. പതിനായിരം സ്ഥിരം പ്രതിനിധികളുള്ള സമ്മേളനത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എം.പി. പ്രഭാഷണം നടത്തും.
#GovernorPost, #AbdulHakeemAzari, #YouthConference, #PoliticalNeutrality, #KeralaPolitics, #SpiritualLeaders