Controversy | അന്‍വറിന്റെ ആരോപണങ്ങള്‍ ആയുധമാക്കി പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍; ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി; സംഭവം അതീവ ഗൗരവമേറിയതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ 

 
Governor Demands Urgent Report on Phone Tapping Allegations
Governor Demands Urgent Report on Phone Tapping Allegations

Photo Credit: Facebook / Arif Mohammed Khan

●നിലമ്പൂര്‍ എം എല്‍ എ പൊലീസ് തലപ്പത്തുള്ളവര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങള്‍.
●താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരം: (KVARTHA) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു നിലമ്പൂര്‍ എം എല്‍ എ അന്‍വറിന്റെ ആരോപണങ്ങള്‍. പൊലീസ് തലപ്പത്തുള്ളവര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയിരുന്നത്. മാധ്യമങ്ങളും സംഭവം ആഘോഷമാക്കി.

എന്നാല്‍ ഇപ്പോള്‍ ഭരണപക്ഷ എംഎല്‍എയായ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നീക്കം. മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന അന്‍വറിന്റെ ആരോപണത്തില്‍ ഇടപെട്ട ഗവര്‍ണര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

അടിയന്തരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് അടക്കം നല്‍കണമെന്നാണ് രാജ് ഭവന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എഡിജിപി, മന്ത്രിമാരുടേത് അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാരുമായി വീണ്ടും കൊമ്പുകോര്‍ക്കുന്നത്. 

അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു ഇത്രനാളും സര്‍ക്കാര്‍ വൃത്തങ്ങള്‍. സംഭവത്തില്‍ അന്‍വറിനെതിരെ നടപടി എടുക്കാനോ തിരുത്താനോ സര്‍ക്കാര്‍ തയാറായില്ല. പിന്നാലെയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ ആയുധമാക്കി പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ രംഗത്തെത്തിയത്. 

#KeralaPolitics #PhoneTapping #Corruption #India
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia