Legal Repeal | 'സർക്കാറിന് അടിയറവു പറയേണ്ടി വന്നു', വന നിയമ ഭേദഗതി ഉപേക്ഷിച്ചത് പോരാട്ടത്തിന്റെ വിജയമെന്ന് പി വി അൻവർ


● മലയോര മേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് നിയമസഭാംഗം എന്ന നിലയിലുള്ള രാജി വന നിയമ ഭേദഗതി ബില്ലിനെതിരെ സമർപ്പിക്കുന്നു എന്ന് മുൻപ് സൂചിപ്പിച്ചിട്ടുണ്ട്.
● കർഷകവിരുദ്ദ, മനുഷ്യത്വ വിരുദ്ധ ബില്ലിനെതിരെ നമ്മൾ നടത്തിയ ജനകീയ യാത്രയുടെ വിജയമാണിത്.
● ഒറ്റക്കെട്ടായ നമ്മുടെ പോരാട്ടത്തിനു മുന്നിൽ സർക്കാറിന് അടിയറവു പറയേണ്ടി വന്ന എന്നതാണ് സത്യം.
മലപ്പുറം: (KVARTHA) സംസ്ഥാന സർക്കാർ 1961-ലെ വന നിയമ ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചത് പോരാട്ടത്തിന്റെ വിജയമെന്ന് പി വി അൻവർ. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമല്ലാത്ത ഗസറ്റിൽ മാത്രം പ്രസിദ്ധീകരിച്ച്, നിയമസഭാംഗങ്ങളെയോ മലയോര മേഖലയിലെ ജനങ്ങളെയോ അറിയിക്കാതെ രഹസ്യമായി നിയമം നടപ്പാക്കാനായിരുന്നു സർക്കാരിന്റെയും വനം വകുപ്പിന്റെയും ശ്രമമെന്നും അൻവർ കുറ്റപ്പെടുത്തി.
ഈ നിയമ ഭേദഗതിക്കെതിരെ ജനുവരി മൂന്നു മുതൽ അഞ്ചു വരെ വയനാട് ജില്ലയിലെ പനമരത്ത് നിന്ന് ആരംഭിച്ച് നിലമ്പൂർ വഴിക്കടവിൽ അവസാനിക്കുന്ന വയനാട് പാർലമെൻ്റ് മണ്ഡലം ജനകീയ യാത്ര സംഘടിപ്പിച്ചു. യാത്രയുടെ രണ്ടാം ദിവസം നിലമ്പൂരിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് യാത്ര നിർത്തിവെച്ച് നിലമ്പൂർ ഡി.എഫ്.ഒ. ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. ഈ സംഭവങ്ങളെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തത് എന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
മലയോര മേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് നിയമസഭാംഗം എന്ന നിലയിലുള്ള രാജി വന നിയമ ഭേദഗതി ബില്ലിനെതിരെ സമർപ്പിക്കുന്നു എന്ന് മുൻപ് സൂചിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ പരിവർത്തനത്തിനും ശുദ്ധീകരണത്തിനും ഏറ്റവും ശക്തമായ ഉപാധിയാണ് ജനകീയ സമരങ്ങൾ എന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കർഷക സംഘടനകൾക്കും പിന്തുണ നൽകിയ യു.ഡി.എഫ് നേതാക്കൾക്കും സാമൂഹ്യ സംഘടനകൾക്കും പൊതുജനങ്ങൾക്കും നന്ദി പറയുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
പി വി അൻവറിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഇത് നമ്മുടെ പോരാട്ടത്തിന്റെ വിജയം വിജയം.
1.11.2024-ൽ 18556/2024 ഗസറ്റ് വിജ്ഞാപനത്തിലൂടെ 1961-ലെ സംസ്ഥാന വനനിയമം ഭേതഗതി ചെയ്യാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിക്കുന്നു.കർഷകവിരുദ്ദ, മനുഷ്യത്വ വിരുദ്ധ ബില്ലിനെതിരെ നമ്മൾ നടത്തിയ ജനകീയ യാത്രയുടെ വിജയമാണിത്.
പൊതുജനങ്ങൾക്ക് അപ്രാപ്യമായ 'ഗസറ്റിൽ' പബ്ലിഷ് ചെയ്തു എന്ന കാരണം പറഞ്ഞ് നിയമസഭാംഗങ്ങളെയോ, മലയോര പ്രദേശത്തെ ജനങ്ങളെയോ അറിയിക്കാതെ തികച്ചും നിഗൂഢമായി ഒരു നിയമം നടപ്പിലാക്കാൻ സർക്കാറും വനം വകുപ്പും ശ്രമിക്കുകയായിരുന്നു.
പ്രസ്തുത ബില്ലിനെതിരെയാണ് ജനുവരി മൂന്ന് മുതൽ അഞ്ചുവരെ വയനാട് ജില്ലയിലെ പനമരത്ത് തുടങ്ങി നിലമ്പൂർ വഴിക്കടവിൽ സമാപിക്കുന്ന വയനാട് പാർലമെൻ്റ് മണ്ഡലം ജനകീയ യാത്ര നമ്മൾ സംഘടിപ്പിച്ചത്. യാത്രയുടെ രണ്ടാം ദിനത്തിൽ നിലമ്പൂരിൽ മണി എന്ന ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജനകീയ യാത്ര നിർത്തിവെച്ച് നിലമ്പൂർ ഡി. എഫ്.ഒ.ഓഫീസിലേക്ക് മാർച്ച് നടത്താൻ ഞാനും പ്രവർത്തകരും തീരുമാനിച്ചത്. അതിനോടനുബന്ധിച്ച് ഉണ്ടായ സംഭവങ്ങളെ തുടർന്നാണ് എന്നെ അറസ്റ്റ് ചെയ്തു സംസ്ഥാന സർക്കാർ ജയിലിൽ അടക്കുന്നത്.നിയമസഭാംഗം എന്ന നിലയിലുള്ള എൻ്റെ രാജി മലയോര മേഖലയെ ആകെ പ്രതിസന്ധിയിലാക്കുന്ന വന നിയമ ഭേദഗതി ബില്ലിനെതിരെ സമർപ്പിക്കുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.
ജനാധിപത്യത്തെ പരിവർത്തനത്തിനും ശുദ്ദീകരണത്തിനും വിധേയമാക്കുന്ന എക്കാലത്തേയും മികച്ച "ടൂൾ" ജനകീയ സമരങ്ങൾ തന്നെയാണ്.ഒറ്റക്കെട്ടായ നമ്മുടെ പോരാട്ടത്തിനു മുന്നിൽ സർക്കാറിന് അടിയറവു പറയേണ്ടി വന്ന എന്നതാണ് സത്യം.
കർഷക സംഘടനകൾക്ക്,
പിന്തുണയേകിയ യു.ഡി.എഫ്.നേതാക്കൾക്ക്,
സാമൂഹ്യ സംഘടനകൾക്ക്,
കൂടെ നിന്ന പൊതു ജനങ്ങൾക്ക്,
നന്ദി.
പി.വി അൻവർ'
#PVAwar, #ForestLawAmendment, #KeralaProtest, #PublicVictory, #KeralaNews, #WayanadProtests