Allegation | വിമാന സര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്ന് കേന്ദ്രമന്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇത്തരം ഭീഷണികള്‍ യാത്രക്കാര്‍ക്കും കമ്പനികള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു
● പലരും വ്യാജ കോളുകള്‍ ചെയ്യുന്നത് വിപിഎന്‍ ഉപയോഗിച്ച്
● ഇതിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
ന്യൂഡെല്‍ഹി: (KVARTHA) വിമാന സര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു. ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ രാജ്യത്തെ വിമാന സര്‍വീസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ കോളുകള്‍ക്കെതിരെയും ഇമെയിലുകള്‍ക്കെതിരെയും കര്‍ശന നടപടി വേണം. ഇത്തരം വ്യാജ ഭീഷണികള്‍ യാത്രക്കാര്‍ക്കും കമ്പനികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും ഇതിനു പരിഹാരം കണ്ടെത്തിയേ മതിയാകൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഏത് എയര്‍ലൈന് ഭീഷണിയുണ്ടായാലും അത് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഭീഷണിയായി തന്നെയാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിപിഎന്‍ ഉപയോഗിച്ചാണ് പലരും വ്യാജ കോളുകള്‍ ചെയ്യുന്നത്. അതിനാല്‍ വേറെ രാജ്യങ്ങളില്‍ നിന്നായിരിക്കും ഈ കോളുകള്‍ വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വാക്കുകള്‍:
ഭീഷണികള്‍ നിസാരമായി കാണാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വ്യാജ കോളുകള്‍ക്കെതിരെയും ഇമെയിലുകള്‍ക്കെതിരെയും കര്‍ശന നടപടി വേണം. ഇത്തരം വ്യാജ ഭീഷണികള്‍ യാത്രക്കാര്‍ക്കും കമ്പനികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്തിയേ മതിയാകൂ.
ഏത് എയര്‍ലൈനു ഭീഷണിയുണ്ടായാലും അത് ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണിയായി തന്നെയാണ് കണക്കാക്കുന്നത്. വിപിഎന്‍ ഉപയോഗിച്ചാണ് പലരും വ്യാജ കോളുകള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ വേറെ രാജ്യങ്ങളില്‍ നിന്നായിരിക്കും ഈ കോളുകള്‍ വരുന്നത് - എന്നും മന്ത്രി പറഞ്ഞു.
#AviationSecurity #BombThreats #FakeThreats #IndianAirlines #GovernmentAction #SafetyFirst
