Clarification | 'കേസ് തുടരാനാകുമോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം', മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിൽ വിശദീകരണവുമായി സർക്കാർ
● എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
● നവ കേരള സദസിലെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
● ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി നൽകിയത്.
തിരുവനന്തപുരം: (KVARTHA) എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിൽ വിശദീകരണവുമായി സർക്കാർ. പരാതിയുമായി മുന്നോട്ടു പോകാന്‍ തക്ക കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് സി ആര്‍ പി സി 202 (1 ) വകുപ്പ് പ്രകാരം പൊലീസിനോട് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എംബി രാജേഷ് നിയമസഭയിൽ അറിയിച്ചു.
നവകേരള സദസിനോടനുബന്ധിച്ച് ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2024 ഏപ്രില്‍ രണ്ടിന് ഒരു പരാതി ഫയല്‍ ചെയ്തിരുന്നു.
പഴയ ക്രിമിനല്‍ നിയമപ്രകാരം സ്വകാര്യ അന്യായത്തില്‍ പൊലീസ് അന്വേഷണം നടത്താന്‍ ഉത്തരവിടുന്നത് സെക്ഷന്‍ 156 (3) പ്രകാരമാണ്. കോടതി അത്തരം ഒരുത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.
#ChiefMinister #InvestigationOrder #KeralaPolitics #GovernmentClarification #YouthCongress #ErnakulamCourt