മൂന്നാം മോദി സർക്കാരിലെ സഹമന്ത്രി സ്ഥാനം ഒഴിഞ്ഞു; അർഹമായ പരിഗണന ലഭിക്കാത്തതിൽ ജോർജ് കുര്യന് അതൃപ്തിയെന്ന് സൂചന

 
Union Minister George Kurian

Photo Credit: Facebook/ George Kurian, Enhanced by Pixverse

ADVERTISEMENT

● രാജ്യസഭ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് രാജി.
● രാജി രാഷ്ട്രപതി അംഗീകരിച്ചു.
● ന്യൂനപക്ഷ കാര്യം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു.
● പാർട്ടി സംഘടനാരംഗത്ത് തുടർന്ന് പ്രവർത്തിക്കാനാണ് തീരുമാനം.
● ബിജെപിയുടെ കേരളത്തിലെ ഉന്നത നേതാവാണ് അദ്ദേഹം.

ന്യൂഡൽഹി: (KVARTHA) കേന്ദ്രമന്ത്രിസഭയിൽ നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് വീണ്ടും പാർലമെൻ്റിലേക്ക് പരിഗണിക്കാതിരുന്നതോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ജോർജ് കുര്യൻ സമർപ്പിച്ച രാജി രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. പാർട്ടി സംഘടനാരംഗത്തേക്ക് മടങ്ങുന്നതിൻ്റെ ഭാഗമായാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, അർഹമായ പരിഗണന ലഭിക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.

Aster mims 04/11/2022

മൂന്നാം മോദി സർക്കാർ അധികാരമേറ്റപ്പോഴാണ് ജോർജ് കുര്യനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. തുടർന്ന് രാജ്യസഭാംഗമായാണ് അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടർന്നത്. എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും അവസരം നൽകാതിരുന്നതാണ് രാജിലേക്ക് നയിച്ചത്.

കേന്ദ്ര മന്തിയായിരിക്കെ തന്നെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ഇതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി സ്ഥാനത് നിന്നുള്ള രാജി ഉണ്ടായിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: George Kurian resigned from his post as Union Minister of State for Minority Affairs, Fisheries, and Animal Husbandry after his Rajya Sabha term expired and he was not considered for parliament reelection.

#GeorgeKurian #ModiCabinet #Resignation #BJPNews #KeralaPolitics #MalayalamNews #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia