Leadership | കരിവെള്ളൂരിൽ നിന്നും സിപിഎമ്മിൻ്റെ നേതൃപദവിയിലേക്ക്; കണ്ണൂരിൻ്റെ കരുത്തറിയിച്ച് വിജു കൃഷ്ണൻ


● കിസാൻ ലോങ് മാർച്ചിൻ്റെ സംഘാടകനായിരുന്നു.
● കർഷക സമരങ്ങളിൽ ശ്രദ്ധേയനായി.
● അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി.
● യുവനേതൃത്വം പാർട്ടിയിലേക്ക്.
കണ്ണൂർ: (KVARTHA) എണ്ണമറ്റ കമ്യുണിസ്റ്റ് പോരാട്ടങ്ങൾ കൊണ്ടു ചുവന്ന കണ്ണൂരിൻ്റെ മണ്ണിൽ നിന്നും മറ്റൊരു യുവനേതാവ് കൂടി സി.പി.എം പൊളിറ്റ് ബ്യുറോയിലേക്ക്. കരിവെള്ളൂർ സ്വദേശിയായ വിജു ക്യഷ്ണൻ എസ്എഫ്ഐയിലുടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ ഭാരവാഹിയുമായിരുന്നു വിജു കൃഷ്ണൻ. വിദ്യാഭ്യാസകാലഘട്ടത്തിന് ശേഷം അധ്യാപന ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി രാജിവെച്ച് സിപിഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകനാവുകയായിരുന്നു.
കാർഷിക സമ്പദ്ഘടനയിലെ മാറ്റത്തെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷണ ബിരുദമുള്ള വിജു കൃഷ്ണനെ കർഷക മുന്നണിയിലെ മുഴുവൻ സമയ പ്രവർത്തനത്തിനാണ് സിപിഎം നിയോഗിച്ചത്. 2018ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻ ലോങ് മാർച്ചെന്ന ചരിത്ര പ്രസിദ്ധമായ കർഷക സമരത്തിൻ്റെ പ്രധാന സംഘാടകരിൽ ഒരാളെന്ന നിലയിലാണ് വിജു കൃഷ്ണൻ ദേശീയ ശ്രദ്ധ നേടുന്നത്. പിന്നീട് മോദി സർക്കാരിൻ്റെ കുപ്രസിദ്ധമായ കർഷക ബില്ലിനെതിരെ നടന്ന സമരത്തിലും ശ്രദ്ധേയമായ നേതൃമികവിൻ്റെ പേരിൽ വിജു ക്യഷ്ണൻ ശ്രദ്ധിക്കപ്പെട്ടു.
നിലവിൽ അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയാണ് വിജു കൃഷ്ണൻ. 1974 ൽ കരിവെള്ളൂരിൽ ഡോ. പി കൃഷ്‌ണന്റെയും ശ്യാമളയുടെയും മകനായി വിജൂ ജനിച്ചത്. ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജിലും ഡൽഹി ജെ.എൻ.യു.വിലും ആയിരുന്നു വിദ്യാഭ്യാസം. ജെ.എൻ.യു. യൂണിയൻ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക സമ്പദ്ഘടനയിലെ മാറ്റത്തെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷണ ബിരുദമുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Vijoo Krishnan, hailing from Karivellur in Kannur, has been inducted into the CPI(M) Politburo. Rising through the SFI and serving as JNU student union president, he later became a full-time CPI(M) worker after resigning from teaching. With a PhD in agricultural economics, he gained national recognition as a key organizer of the 2018 Kisan Long March and the protests against the Modi government's farm bills. He currently holds the position of General Secretary of the All India Kisan Sabha.
#Vijoo Krishnan #CPIM #Politburo #Kannur #KeralaPolitics #KisanSabha