Vandalism | പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ് ളക്‌സ് ബോര്‍ഡ് കത്തി നശിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സി കൃഷ്ണകുമാര്‍ ആണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി
● നേരത്തെ ശോഭാ സുരേന്ദ്രന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു
● പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നത്
പാലക്കാട്: (KVARTHA) നഗരസഭാ കാര്യാലയത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫ് ളക്‌സ് ബോര്‍ഡ് കത്തിയ നിലയില്‍. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കൂറ്റന്‍ ഫ് ളക്‌സ് ബോര്‍ഡിന്റെ ഒരു ഭാഗമാണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.

'ശോഭാ സുരേന്ദ്രന് പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം' എന്നെഴുതിയ ഫ് ളക്‌സാണ് ഭാഗികമായി കത്തി നശിച്ചത്. ഫ് ളക്‌സ് പിന്നീട് നീക്കം ചെയ്തു. നേരത്തെ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ത്തിയത്.
എന്നാല്‍ ഇവിടെ സി കൃഷ്ണകുമാറിനെയാണ് ബിജെപി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്ന സമയത്താണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്തുള്ള ഫ് ളക്‌സ് ഇവിടെ പ്രത്യക്ഷപ്പെട്ടത്.
നേരത്തേ ബിജെപിക്കുള്ളില്‍ സംഘടനാ പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശോഭ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണകുമാര്‍ വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങളാണോ സംഭവത്തിലേക്ക് നയിച്ചതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് കത്തിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം, ശോഭ സുരേന്ദ്രന്‍ ബിജെപിയുടെ ഏറ്റവും മികച്ച വനിതാ നേതാവാണെന്നും കേരളത്തിലെ 'തീപ്പൊരി'യാണ് അവരെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിത്തത്തെ ചൊല്ലി പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്നും മറ്റ് രണ്ടു മുന്നണികളുടെയും പ്രചാരണം മാത്രമാണതെന്നും തന്റെ പ്രചാരണത്തിന് ശോഭ സുരേന്ദ്രന്‍ വരുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, ഫ് ളക്‌സ് കത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നത്.
#Palakkad #SobhaSurendran #BJP #KeralaPolitics #Vandalism #PoliceInvestigation