SWISS-TOWER 24/07/2023

ഫർസീൻ മജീദിനെതിരായ നടപടി: ഉദ്യോഗസ്ഥർ കണക്ക് പറയേണ്ടിവരുമെന്ന് റിജിൽ മാക്കുറ്റി

 
Rijil Makkutty inaugurating Youth Congress protest march in Mattannur.
Rijil Makkutty inaugurating Youth Congress protest march in Mattannur.

Photo: Special Arrangement

● യൂത്ത് കോൺഗ്രസ് മട്ടന്നൂർ എ.ഇ.ഒ ഓഫീസ് മാർച്ച് നടത്തി.
● മാർച്ചിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായി.
● വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.
● വി.കെ. ഷിബിന ഉൾപ്പെടെയുള്ളവർ സംസാരിച്ചു.

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചുവെന്ന കാരണത്താൽ അധ്യാപകനും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ഫർസീൻ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികാര നടപടികൾ നീതിന്യായ വ്യവസ്ഥിതിയോടുള്ള തികഞ്ഞ അനാദരവും വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി പറഞ്ഞു. 

Aster mims 04/11/2022

ആറുമാസം കഴിയുമ്പോൾ യു.ഡി.എഫിന്റെ പുതിയ സർക്കാർ വരുമെന്നും, നിയമവിരുദ്ധ നടപടികൾ സ്വീകരിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ ഉണ്ടാകുമെന്നും റിജിൽ മുന്നറിയിപ്പ് നൽകി. ജനാധിപത്യപരമായി പ്രതിഷേധിച്ചയാളെ വേട്ടയാടുവാൻ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തിയിട്ടും പോലീസിനും സർക്കാരിനും മൂന്ന് വർഷമായി കുറ്റപത്രം പോലും സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രതിഷേധക്കാരെ വേട്ടയാടുവാൻ ശ്രമിക്കുന്നതിന്റെ പത്തിലൊന്ന് ശുഷ്കാന്തി സർക്കാർ യഥാർത്ഥ കുറ്റവാളികളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഗോവിന്ദച്ചാമിയെ പോലുള്ളവർ ജയിൽ ചാടുന്ന നാണംകെട്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും റിജിൽ കൂട്ടിച്ചേർത്തു.

Rijil Makkutty inaugurating Youth Congress protest march in Mattannur.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പിരിച്ചുവിടൽ ശ്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ മട്ടന്നൂർ എ.ഇ.ഒ ഓഫീസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റിജിൽ മാക്കുറ്റി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് വലിയ പ്രവർത്തക പങ്കാളിത്തത്തോടുകൂടി മട്ടന്നൂർ ടൗണിൽ നിന്നും പ്രകടനമായി എ.ഇ.ഒ ഓഫീസ് സ്ഥിതിചെയ്യുന്ന റവന്യൂ ടവറിന് മുന്നിലെത്തി. അവിടെവെച്ച് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും കയ്യാങ്കളിയും നടന്നു. ഏറെ പണിപ്പെട്ടാണ് പോലീസും മുതിർന്ന കോൺഗ്രസ് നേതാക്കളും ചേർന്ന് പ്രവർത്തകരെ അവിടെനിന്നും പിൻവലിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഷിബിന, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, നിമിഷ രഘുനാഥ്, സംസ്ഥാന സെക്രട്ടറിമാരായ റോബർട്ട് വെള്ളാംവള്ളി, യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജിതിൻ കൊളപ്പ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ വിജിത്ത് നീലാഞ്ചേരി, നിതിൻ കോമത്ത്, രാഹുൽ മേക്കിലേരി, ശ്രുതി കയനി എന്നിവർ സംസാരിച്ചു.

 

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക

Article Summary: Rijil Makkutty warns officials against retaliatory action on Farzin Majeed, citing legal disrespect.

#FarzinMajeed #RijilMakkutty #YouthCongress #KeralaPolitics #Kannur #Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia