Farmer Death | കർഷകനെ കാട്ടുപന്നി കുത്തിക്കൊന്ന സംഭവം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്തമെന്ന് ശാഫി പറമ്പിൽ എംപി


● കാട്ടാന, കാട്ടുപന്നി ആക്രമണങ്ങളിൽ കർഷകർ കൊല്ലപ്പെടുന്നത് പതിവാകുന്നു.
● കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കാത്തത് സർക്കാരുകളുടെ അനാസ്ഥയാണ്.
● ശ്രീധരൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.
● ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണം.
● കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീധരന് നാടിൻ്റെ യാത്രാമൊഴി.
കണ്ണൂർ: (KVARTHA) കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകരും തൊഴിലാളികളും കൊല്ലപ്പെടുന്നത് വേദനയോടെയാണ് കാണുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ആറളത്ത് രണ്ടു ആദിവാസികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊകേരിയിൽ കർഷകനായ ശ്രീധരൻ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയാണ് ശ്രീധരൻ്റെ മരണത്തിന് കാരണമെന്ന് ഷാഫി പറമ്പിൽ എം.പി. ആരോപിച്ചു. സർക്കാർ ശ്രീധരൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടുപന്നി കുത്തിക്കൊന്ന കർഷകൻ ശ്രീധരന് നാടിൻ്റെ യാത്രാമൊഴി
പാനൂർ: മൊകേരി വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീധരന് നാടിൻ്റെ യാത്രാമൊഴി. വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ഡിഎഫ്ഒ എസ്. വൈശാഖ് ചൊവ്വാഴ്ച കൈമാറും. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ വച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഷാഫി പറമ്പിൽ എം.പി, എം.എൽ.എ മാരായ കെ.പി. മോഹനൻ, സണ്ണി ജോസഫ്, ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, പാനൂർ മുൻസിപ്പൽ ചെയർമാൻ കെ.പി. ഹാഷിം, കൂത്തുപറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി. സുജാത, മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. വത്സൻ, പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി. ഷിനിജ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക
Shafi Parambil MP blamed the central and state governments for the death of farmer Sreedharan, who was killed by a wild boar. He demanded compensation and a government job for the family.
#ShafiParambil, #WildBoarAttack, #FarmerDeath, #GovernmentNegligence, #Kannur, #KeralaNews