Party Discipline | ഉയരങ്ങളിൽ നിന്നും പതനം: പി.പി.ദിവ്യ ഇനി വെറും ബ്രാഞ്ച് അംഗം?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഈ പ്രതിസന്ധിഘട്ടത്തിൽ ദിവ്യയെ അനുകൂലിച്ചത് മൂന്നോ നാലോ അംഗങ്ങള്‍ മാത്രമായിരുന്നു.
● സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പാക്കുക.
● പി.പി. ദിവ്യ ഇനി സി.പി.എമ്മിന്റെ ബ്രാഞ്ച് അംഗം മാത്രമായി തീരാനാണ് സാദ്ധ്യത.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യയ്‌ക്കെതിരെ സി.പി.എമ്മിൽ ഗത്യന്തരമില്ലാത്ത നടപടിയുണ്ടായി. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസും ബി.ജെ.പിയും പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയതോടെ പാർട്ടിക്ക് മുന്നിൽ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടിയന്തരമായി ജില്ലാ കമ്മിറ്റി യോഗം വിളിച്ച് നടപടി കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാൽ ഏകപക്ഷീയമായ പാർട്ടി അച്ചടക്ക നടപടിയെ പി.പി. ദിവ്യയെ അനുകൂലിക്കുന്നവർ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഈക്കാര്യത്തിൽ ദിവ്യയെ കൂടി കേട്ടതിന് ശേഷം മാത്രം നടപടി മതിയെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ ദിവ്യയെ അനുകൂലിച്ചത് മൂന്നോ നാലോ അംഗങ്ങള്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും നടപടിയെ പിന്തുണച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ദിവ്യയെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പാക്കുക. ഇതോടെ സി.പി.എമ്മിൽ നിന്ന് ദിവ്യ പുറത്താകും. പി.പി. ദിവ്യ ഇനി സി.പി.എമ്മിന്റെ ബ്രാഞ്ച് അംഗം മാത്രമായി തീരാനാണ് സാദ്ധ്യത.
എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്തുനിന്ന് നേരത്തെ ദിവ്യയെ നീക്കിയിരുന്നു. ആസന്നമായ ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടിയെടുക്കേണ്ടി വന്നതെന്നാണ് നേതാക്കൾ അടക്കം പറയുന്നത്.
പി.പി. ദിവ്യയെ സി.പി.എമ്മിൽ സംരക്ഷിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. ഇത് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെ അവസാനഘട്ടത്തിലും തുടർന്നാൽ വലിയ തിരിച്ചടിയാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിക്ക് നടപടിയെടുക്കാൻ മേൽ കമ്മിറ്റിയുടെ അംഗീകാരം വേണം. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടിയത്. ഇതേ തുടർന്ന് ഓൺലൈനായി ചേർന്ന അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തരംതാഴ്ത്താൻ അനുമതി നൽകുകയായിരുന്നു. സി.പി.എമ്മിൻ്റെ സംഘടനാ സംവിധാനത്തിലെ രണ്ടാമത്തെ അച്ചടക്കനടപടിയാണ് ബ്രാഞ്ചിലേക്കുള്ള തരം താഴ്ത്തൽ. അടുത്ത കാലത്ത് മുൻ മന്ത്രി ജി.സുധാകരനെയും സംസ്ഥാന കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. സ്വന്തം വീടിരിക്കുന്ന ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂരിൽ നിന്നും ഒട്ടേറെ നേതാക്കൾ സി.പി.എമ്മിൻ്റെ അച്ചടക്കനടപടിക്ക് വിധേയരായിരുന്നു. എം.വി.ആർ മുതൽ ഏറ്റവും ഒടുവിൽ സി.കെ. പി വരെ പാർട്ടി അച്ചടക്കനടപടി നേരിട്ടവരാണ്. ചിലർ പുറത്തുപോയി. മറ്റു ചിലർ തൽസ്ഥാനത്തേക്ക് മടങ്ങിവന്നു. ഇങ്ങനെ അത്ഭുതകരമായി മടങ്ങിവന്ന നേതാക്കളിൽ ഒരാളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന പി ശശി.
#PPDivya, #CPM, #KeralaPolitics, #DisciplinaryAction, #DistrictCommittee, #MVGovindan
