ജയിൽ അന്തേവാസികളുടെ ദിവസക്കൂലി വർധിപ്പിച്ചത് അവരുടെ കുടുംബങ്ങളെ രക്ഷിക്കാൻ; സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് ഇ പി ജയരാജൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിവിധ സാഹചര്യങ്ങളിൽ ജയിലിൽ എത്തിയവരാണ് പലരും; അവർക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന് ആശ്വാസമാകും.
● ആശാവർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും കൂലി കൂട്ടി നൽകേണ്ടത് കേന്ദ്ര സർക്കാരാണ്.
● കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് നിഷേധിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ എഴുതുന്നില്ലെന്നും വിമർശനം.
● അമേരിക്കൻ സാമ്രാജ്യത്വം എല്ലാ രാജ്യങ്ങളിലും കടന്നുകയറുകയാണ്; വെനിസ്വേലയിൽ കണ്ടത് അതാണെന്നും ജയരാജൻ പറഞ്ഞു.
● പരിപാടിയിൽ കെ.കെ രാഗേഷ്, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
കണ്ണൂർ: (KVARTHA) ജയിൽ അന്തേവാസികൾക്ക് ദിവസക്കൂലി വർധിപ്പിച്ചു നൽകിയത് അവരുടെ കുടുംബങ്ങളെ രക്ഷിക്കാനാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ നടത്തിയ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും പ്രതിഷേധ ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ മാധ്യമങ്ങൾ അനാവശ്യമായി വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി. ആശാവർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും കൂലി കൂട്ടി നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. അതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
വിവിധ സാഹചര്യങ്ങളിൽ ജയിലിൽ എത്തിയവരാണ് പലരും. അവരുടെ വേതനം കൂട്ടിയതിനെ മറ്റു പലരുമായി താരതമ്യം ചെയ്യുന്ന മാധ്യമങ്ങൾ, കേന്ദ്ര സർക്കാർ കൂലി കൂട്ടാത്തതിനെക്കുറിച്ചും സംസ്ഥാന സർക്കാരിന് ആവശ്യമായ ഫണ്ട് നിഷേധിക്കുന്നതിനെക്കുറിച്ചും എഴുതുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
അമേരിക്കൻ സാമ്രാജ്യത്വം എല്ലാ രാജ്യങ്ങളിലും കടന്നുകയറുകയാണ്. വെനിസ്വേലയിൽ നാം കണ്ടത് അതാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
പരിപാടിയിൽ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ, എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, ട്രഷറർ പി. രമേശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ
Article Summary: CPIM leader EP Jayarajan justifies wage hike for jail inmates, stating it supports their families, and criticizes media for creating unnecessary controversy.
#EPJayarajan #CPIM #Kannur #NREGA #KeralaPolitics #WageHike
