Controversy | സിതാറാം യെച്ചൂരിയെ അവസാനമായി കാണാന്‍ 2 വര്‍ഷത്തിനുശേഷം ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ കയറി ഇപി ജയരാജന്‍


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതിഷേധത്തിന് കാരണം 3 ആഴ്ചത്തെ യാത്രാ വിലക്ക്
● യെച്ചൂരി തനിക്ക് അത്രയും പ്രിയപ്പെട്ട നേതാവാണെന്ന് ഇപി
കോഴിക്കോട്: (KVARTHA) അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ അവസാനമായി കാണാന്‍ രണ്ടു വര്‍ഷത്തിനുശേഷം ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ കയറി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. വ്യാഴാഴ്ച രാത്രി കരിപ്പൂരില്‍ നിന്നുമാണ് ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡെല്‍ഹിക്ക് പോയത്.

രണ്ട് വര്‍ഷം മുമ്പാണ് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ ഇന്‍ഡിഗോ സര്‍വീസ് ബഹിഷ്‌കരിച്ച ഇപി കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കി. ഇപ്പോള്‍ ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് വീണ്ടും ഇന്‍ഡിഗോയില്‍ കയറേണ്ട വന്ന സാഹചര്യത്തെ കുറിച്ചുള്ള ഇപിയുടെ പ്രതികരണം ഇങ്ങനെ:
ഉള്ള വിമാനത്തില്‍ എങ്ങനെയെങ്കിലും ഡെല്‍ഹിയില്‍ എത്തുകയായിരുന്നു ലക്ഷ്യം. യെച്ചൂരി തനിക്ക് അത്രയും പ്രിയപ്പെട്ട നേതാവാണ്. ഇന്‍ഡിഗോ വിമാനത്തില്‍ കയറേണ്ടെന്ന് അന്നും കയറാന്‍ ഇന്നും എടുത്ത നിലപാടുകള്‍ അതാത് സാഹചര്യത്തില്‍ ശരിയാണ്. വിമാനത്തില്‍ അന്ന് നടന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ നടക്കാത്ത സംഭവമെന്നും ഇപി പറഞ്ഞു.
2022 ജൂണ്‍ 13നാണ് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇപി ജയരാജന്‍ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിട്ടു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
ഇതോടെ ഇന്‍ഡിഗോ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തേക്ക് യാത്ര തടഞ്ഞ ഇന്‍ഡിഗോ ഇപി ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജന്‍ പ്രഖ്യാപിച്ചു.
കണ്ണൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ ആയിരുന്നു അന്ന് പ്രധാനമായി സര്‍വീസ് നടത്തിയിരുന്നത്. മറ്റു വിമാനങ്ങളില്ലാത്തതിനാല്‍ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി. ഇന്‍ഡിഗോ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഇപി തയാറായില്ല. മാസങ്ങള്‍ക്കുശേഷം എയര്‍ ഇന്ത്യ തിരുവനന്തപുരം -കണ്ണൂര്‍ സര്‍വീസ് ആരംഭിച്ചതോടെയാണ് വീണ്ടും ജയരാജന്‍ വിമാനത്തില്‍ കയറിയത്.
#EPJayarajan #IndigoBoycott #KeralaPolitics #CPM #Controversy #TravelNews