'ബീഹാറിൽ തോറ്റ് തൊപ്പിയിട്ട് വരും': കെ സി വേണുഗോപാലിനെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ

 
 EP Jayarajan addressing the media
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഇപ്പോഴും കോൺഗ്രസ് സീറ്റിനായി വിലപേശുകയാണെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
● ആറ് മാസം കഴിഞ്ഞാൽ ഭരണം മാറുമെന്ന കോൺഗ്രസ് വാദത്തെ പരിഹസിച്ചു.
● തപസ്സ് ചെയ്താലും കോൺഗ്രസ് തിരിച്ചുവരില്ലെന്നും കേരളത്തിൽ കോൺഗ്രസിന്റെ അദ്ധ്യായം അടഞ്ഞുവെന്നും പ്രസ്താവന.
● ഷാഫി പറമ്പിൽ എം പിയുടെത് അഹങ്കാരവും ധിക്കാരവുമാണെന്ന് ആരോപണം.

കണ്ണൂർ: (KVARTHA) എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. കെ സി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത ബീഹാറിൽ തോറ്റ് തൊപ്പിയിട്ട് വരുമെന്ന് ഇ പി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Aster mims 04/11/2022

ബി ജെ പി വിരുദ്ധ പാർട്ടികളെ ഒന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും ഇ പി ജയരാജൻ വിമർശിച്ചു. 'ഇപ്പോഴും കോൺഗ്രസ് സീറ്റിനായി വിലപേശുകയാണ്. ആറ് മാസം കഴിഞ്ഞാൽ ഭരണം മാറുമെന്നാണ് പറയുന്നത്. തപസ്സ് ചെയ്താലും കോൺഗ്രസ് തിരിച്ചുവരില്ല. കേരളത്തിൽ കോൺഗ്രസിന്റെ അദ്ധ്യായം അടഞ്ഞു കഴിഞ്ഞു', അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിൽ എം പിയുടേത് അഹങ്കാരവും ധിക്കാരവും താൻപ്രമാണിത്തവുമാണ് എന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. അദ്ദേഹത്തെ കോൺഗ്രസ് നേതൃത്വം ഉപദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാമ്പ്രയിൽ കോൺഗ്രസിന്റെ ഉദ്ദേശം സംഘർഷം ഉണ്ടാക്കലായിരുന്നു. ലീഗിനെ ഏൽപ്പിച്ച് കലാപത്തിന് ശ്രമിച്ചു. കോൺഗ്രസ് എത്തിയത് വടിയും ആയുധങ്ങളുമായാണെന്നും എം പിയുടെ പ്രവർത്തനം അഭിനയമായിരുന്നുവെന്നും ഇ പി ജയരാജൻ ആരോപിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. 

Article Summary: CPM leader EP Jayarajan criticizes KC Venugopal and Congress.

#EPJayarajan #KCVenugopal #Congress #CPIM #KeralaPolitics #BiharElections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script