നിയമസഭ ബഹിഷ്‌കരിച്ചത് പ്രതിപക്ഷത്തിന്റെ ദയനീയാവസ്ഥയാണ് കാണിക്കുന്നത്; എന്തെങ്കിലും നല്ലതിന് അവർ സഹായിച്ചിട്ടുണ്ടോ എന്ന് ഇ പി ജയരാജൻ

 
 EP Jayarajan speaking to reporters in Kannur
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരളം നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രതിപക്ഷം ഉറക്കം നടിക്കുകയാണ്.
● ലോക കേരള സഭയെ എൽ ഡി എഫ് വിളിച്ചു ചേർത്തപ്പോൾ അതിനെ യു ഡി എഫ് എതിർത്തു.
● ഷാർജയിൽ ജയിലിലായിരുന്ന എഴുപതോളം മലയാളികളെ മോചിപ്പിക്കാൻ ലോക കേരള സഭ ചർച്ചകൾ കാരണമായി.
● പ്രളയകാലത്ത് സാലറി ചലഞ്ചിനെതിരെ കോൺഗ്രസുകാർ സർക്കാർ ഉത്തരവ് കത്തിച്ചു.
● ജീവനക്കാരിൽ നിന്ന് വാങ്ങിയ പണം മാസങ്ങൾക്കുള്ളിൽ സർക്കാർ തിരിച്ചു നൽകി എന്നും അദ്ദേഹം ചോദിച്ചു.

കണ്ണൂർ: (KVARTHA) കേരള നിയമസഭ ബഹിഷ്‌കരിച്ചത് പ്രതിപക്ഷത്തിന്റെ ദയനീയാവസ്ഥയാണ് കാണിക്കുന്നതെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'എന്തെങ്കിലും നല്ലതിന് ഇവർ സഹായിച്ചിട്ടുണ്ടോ? പ്രതിപക്ഷത്തിന് കേരളാ വിരുദ്ധ മനോഭാവമാണ്. കേരളം നേരിടുന്ന പ്രശ്‌നങ്ങൾക്ക് മുൻപിൽ പ്രതിപക്ഷം ഉറക്കം നടിക്കുകയാണ്. അവർ അവിടെ ഉറങ്ങിപ്പോവുകയേയുള്ളൂ' ജയരാജൻ പറഞ്ഞു.

Aster mims 04/11/2022

ലോക കേരള സഭ എൽ ഡി എഫ് വിളിച്ചു ചേർത്തപ്പോൾ അതിനെ എതിർത്തവരാണവർ. ലോകത്തെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്ക് അവരുടെ നീറുന്ന പ്രശ്‌നങ്ങൾ പറയാനുള്ള വേദിയൊരുക്കുകയല്ലേ സർക്കാർ ചെയ്തത്? എന്നിട്ട് അതിനെയും എതിർക്കുകയല്ലേ യു ഡി എഫ് ചെയ്തത്? കെ എം സി സി ഇതിൽ പലയിടങ്ങളിലും സഹകരിച്ചിട്ടുണ്ട്. 

എന്തെല്ലാം കാര്യങ്ങളാണ് ലോക കേരള സഭയിൽ അവതരിപ്പിക്കപ്പെട്ടത്. ഷാർജയിൽ എഴുപതോളം മലയാളികൾ ജയിലിൽ കിടന്നപ്പോൾ അവരെ മോചിപ്പിക്കാൻ കഴിഞ്ഞത് ലോക കേരള സഭയിൽ ഈക്കാര്യം ചർച്ചയായപ്പോഴാണ്. അങ്ങനെ സർക്കാർ അതിൽ ഇടപെടുന്നത്. ഇപ്പോഴും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കേരളത്തിൽ രണ്ട് പ്രളയങ്ങൾ വന്നപ്പോൾ സർക്കാർ സാലറി ചലഞ്ച് നടത്തി. 'നിങ്ങളുടെ ശമ്പളം തരൂ. മാസങ്ങൾക്കകം പലിശയടക്കം മടക്കിത്തരാം' എന്നായിരുന്നു സർക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പലരും അതിന് തയ്യാറായി മുന്നോട്ട് വന്നു. 

എന്നാൽ, കോൺഗ്രസുകാർ സർക്കാർ ഉത്തരവിന്റെ കോപ്പി ഓരോരുത്തരുടെയും വീടുകളിൽ പോയി വാങ്ങി പരസ്യമായി കത്തിക്കുകയാണ് ചെയ്തത്. 'മാസങ്ങൾക്കുള്ളിൽ തന്നെ ജീവനക്കാരോട് വാങ്ങിയ പണം സർക്കാർ തിരിച്ചു കൊടുത്തില്ലേ?' എന്നും ഇ പി ജയരാജൻ ചോദിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ.

Article Summary: EP Jayarajan states that the Assembly boycott shows the Opposition's poor state and criticizes their stance on Loka Kerala Sabha and Salary Challenge.

#EPJayarajan #KeralaAssembly #LokaKeralaSabha #CPIM #KeralaPolitics #UDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script