Party Explanation | ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടു നിന്നു; ആയുർവ്വേദ ചികിത്സ കാരണമെന്ന്  പാർട്ടി വിശദീകരണം

 
Chadayin Govindan Memorial Event
Chadayin Govindan Memorial Event

Photo: Arranged

ഇ.പി. ജയരാജൻ ആയുർവേദ ചികിത്സയിലായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. 

കണ്ണൂർ: (KVARTHA) പയ്യാമ്പലത്ത് നടന്ന സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ ചരമവാർഷിക ദിനാചരണ അനുസ്മരണ പരിപാടിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജൻ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്ത് വിട്ട വാർത്താ കുറിപ്പിൽ, പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും പി.കെ.ശ്രീമതിയും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇരു നേതാക്കളും അനുസ്മരണ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 

ഇ.പി. ജയരാജൻ ആയുർവേദ ചികിത്സയിലായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇ.പി. ജയരാജന് മാധ്യമങ്ങൾ പറഞ്ഞുതന്ന പോലെ അതൃപ്തിയില്ലെന്നും ജയരാജൻ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന്റെ പരിഹാരത്തിനായി ആയുർവേദ ചികിത്സ നടത്തുന്നതായും ഇ.പി. ജയരാജൻ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും എം.വി. ജയരാജൻ വിശദീകരിച്ചു. 

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നു നീക്കിയശേഷം ഇ.പി. ജയരാജൻ കടുത്ത അതൃപ്തിയിലാണ്. അതിനുശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കാനോ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാനോ ജയരാജൻ തയ്യാറായിട്ടില്ല. ഇത്രയും കാലം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചിട്ടും ചിലർ ഒന്നും ലഭിച്ചില്ലെന്ന് കരുതുന്നുവെന്നും ഇ.പി. ജയരാജനെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് എ.വിജയരാഘവൻ ഉദ്ഘാടന പ്രസംഗം നടത്തിയത്. പാർട്ടിയെ ചാഞ്ചാട്ടമില്ലാതെ നയിച്ച നേതാവായിരുന്നു ചടയൻ ഗോവിന്ദൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കെ.പി. സഹദേവൻ അധ്യക്ഷനായ പരിപാടിയിൽ എം.വി. ജയരാജൻ സ്വാഗതം പറഞ്ഞു. ചടയൻ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പുഷ്പാർച്ചനയ്ക്ക് ടി.വി. രാജേഷ്, എൻ. ചന്ദ്രൻ, എം.വി. നികേഷ് കുമാർ, കെ.സി. ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

#EPJayarajan, #ChadayinGovindan, #KeralaPolitics, #CPM, #AyurvedicTreatment, #PoliticalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia