Controversy | തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാന്‍ സാധ്യത; ഇവിഎമുകള്‍ ഉപേക്ഷിക്കണമെന്ന് ഇലോണ്‍ മസ്‌ക്; രാഹുല്‍ ഗാന്ധിയുടേയും രാജീവ് ചന്ദ്ര ശേഖറിന്റെയും മറുപടി ഇങ്ങനെ!


പ്യൂര്‍ടോറികോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവിഎമില്‍ തിരിമറി നടന്നുവെന്ന മാധ്യമവാര്‍ത്ത പങ്കുവച്ചുള്ള റോബര്‍ട് കെന്നഡി ജൂനിയറിന്റെ എക് സ് പോസ്റ്റും പങ്കുവച്ചു
'ഇന്‍ഡ്യയിലെ ഇവിഎമ്മുകള്‍ ഒരു 'ബ്ലാക് ബോക്സ്' ആണെന്ന് രാഹുല്‍ ഗാന്ധി
സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ് വെയറുകള്‍ നിര്‍മിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കരുതുന്നത് തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖര്‍
ന്യൂഡെല്‍ഹി: (KVARTHA) ഇലക്ട്രോണിക് വോടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ വിമര്‍ശനവുമായി ടെസ്ല സ്ഥാപകനും സ്‌പേസ് എക് സ് മേധാവിയുമായ ഇലോണ്‍ മസ് ക് രംഗത്ത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവിഎമുകള്‍ ഉപേക്ഷിക്കണമെന്നാണ് മസ് ക് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്. നിര്‍മിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോടിങ് മെഷീനുകള്‍ ഹാക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മസ്‌ക് വിശദീകരിക്കുന്നു.
പ്യൂര്‍ടോറികോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവിഎമില്‍ തിരിമറി നടന്നുവെന്ന മാധ്യമവാര്‍ത്ത പങ്കുവച്ചുള്ള റോബര്‍ട് കെന്നഡി ജൂനിയറിന്റെ എക് സ് പോസ്റ്റ് പങ്കുവച്ചാണ് മസ്‌കിന്റെ പ്രസ്താവന. ഇവിഎമിന്റെ വിശ്വാസ്യതയെ ചൊല്ലി ഇന്‍ഡ്യയിലും വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മസ് കിന്റെ പരാമര്‍ശം.
This is a huge sweeping generalization statement that implies no one can build secure digital hardware. Wrong. @elonmusk 's view may apply to US n other places - where they use regular compute platforms to build Internet connected Voting machines.
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) June 16, 2024
But Indian EVMs are custom… https://t.co/GiaCqU1n7O
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും ഇവിഎമുകളുടെ സുതാര്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇന്‍ഡ്യയിലെ ഇവിഎമുകളുടെ സുതാര്യതയെ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ മസ്‌കിന്റെ വീക്ഷണത്തെ പിന്തുണയ്ക്കുകയും 'ഇന്‍ഡ്യയിലെ ഇവിഎമ്മുകള്‍ ഒരു 'ബ്ലാക് ബോക്സ്' ആണെന്നും അവ സൂക്ഷ്മമായി പരിശോധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.
അതേസമയം, മസ് കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തി. സാമാന്യവല്‍കരിക്കുന്ന പ്രസ്താവനയാണ് മസ്‌കിന്റേതെന്നും വേണമെങ്കില്‍ ഇവിഎം നിര്‍മാണത്തില്‍ മസ് കിന് പരിശീലനം നല്‍കാന്‍ തയാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം:
സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ് വെയറുകള്‍ നിര്‍മിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കരുതുന്നത് തെറ്റാണ്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചുള്ള വോടിങ് മെഷീനുകളുടെ നിര്‍മാണത്തിന് സാധാരണ കംപ്യൂട് പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്ന യുഎസിനെയും മറ്റിടങ്ങളെയും സംബന്ധിച്ച് മസ് കിന്റെ വീക്ഷണം ശരിയായിരിക്കും. എന്നാല്‍ ഇന്‍ഡ്യന്‍ ഇലക്ട്രോണിക് വോടിങ് മെഷീനുകള്‍ സുരക്ഷിതമായി രൂപപ്പെടുത്തിയെടുത്തതാണ്. ഇതില്‍ ഇന്റര്‍നെറ്റോ ബ്ലൂടൂതോ വൈഫൈയോ മറ്റെന്തെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ല.
കൃത്രിമം നടത്താന്‍ സാധ്യമല്ലാത്ത വിധം നിര്‍മാണ വേളയില്‍ത്തന്നെ സന്നിവേശിപ്പിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് ഇവിഎമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡ്യയിലേതുപോലെ ശരിയായ ഇവിഎമുകള്‍ നിര്‍മിക്കാനാകും. അതിന് ഇലോണ്‍ മസ് കിന് പരിശീലനം നല്‍കാന്‍ തയാറാണ്- എന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.