Criticism | കാടിറങ്ങി വരുന്ന കാട്ടാനകളും കഴിവുകെട്ട മന്ത്രിയും

 
Elephant attack in Kerala
Elephant attack in Kerala

Representational Image Generated by Meta AI

● 2024-25 സാമ്പത്തിക വർഷത്തിൽ 16 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചു വീണത്. 
● നെല്ലിവിള ഇസ്മയലിന്റെ ഭാര്യ സോഫിയയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് വീടിനടുത്തുള്ള അരുവിയിലേക്ക് കുളിക്കാനിറങ്ങിയപ്പോഴാണ്. 
● ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങിയ ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസിനെ കാട്ടാന ആക്രമിക്കുന്നത് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ്.

കനവ് കണ്ണൂർ

കണ്ണൂർ: (KVARTHA) സ്വന്തം പാർട്ടിക്ക് പോലും മടുത്ത മന്ത്രിയാണ് എ.കെ. ശശീന്ദ്രൻ. ബാലുശ്ശേരി എം.എൽ.എയും പലവട്ടം മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ പെരുമാറ്റദൂഷ്യം കൊണ്ട് പുറത്തായെങ്കിലും മുഖ്യമന്ത്രിയുടെ ഭാര്യയുടെ ബന്ധുവായതിനാൽ അതിവേഗം കാബിനറ്റിലേക്ക് തിരിച്ചെത്തി. എ.കെ. ശശീന്ദ്രനെയല്ലാതെ മറ്റൊരാളെ മന്ത്രിയാക്കില്ലെന്ന മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പിടിവാശിയാണ് കഴിവുള്ള വിശേഷണത്തോടെ ഇപ്പോഴും ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരാൻ കാരണം. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘർഷം സർക്കാർ തലത്തിൽ പരിഹരിക്കാൻ കഴിയുന്ന വിഷയമല്ലെങ്കിലും കാര്യകാരണ സഹിതം ദുരന്തങ്ങൾ തുടർക്കഥയാകുമ്പോൾ വനം വകുപ്പിന് പേരിന് പോലും പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ആ ഒരു അർത്ഥത്തിൽ കേരളം കണ്ട ഏറ്റവും ദുർബലനായ വനം വകുപ്പ് മന്ത്രിയെന്ന് എ.കെ. ശശീന്ദ്രനെ വിശേഷിപ്പിക്കേണ്ടിവരും.

2024-25 സാമ്പത്തിക വർഷത്തിൽ 16 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചു വീണത്. നെല്ലിവിള ഇസ്മയലിന്റെ ഭാര്യ സോഫിയയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് വീടിനടുത്തുള്ള അരുവിയിലേക്ക് കുളിക്കാനിറങ്ങിയപ്പോഴാണ്. ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങിയ ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസിനെ കാട്ടാന ആക്രമിക്കുന്നത് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ്. അട്ടമലയിലെ ഏറാട്ടുകൊണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത് താമസസ്ഥലത്തിന് അടുത്തുവച്ചാണ്. മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഒന്നരമാസത്തിനിടെ മരിച്ചത് രണ്ടുപേരായിരുന്നു. അതിലൊരാൾ കാടിന്റെ നേരിയ ചലനം പോലും ഗ്രഹിക്കാൻ കഴിവുള്ള പൂച്ചപ്പാറ മണിയാണ്. മക്കളെ പട്ടികവർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലേക്കാക്കി മടങ്ങുന്നതിനിടെയാണ് മണിക്കുനേരെ ആക്രമണമുണ്ടാകുന്നത്. 

വയനാട്ടിലും മലപ്പുറത്തും ജീവൻമാത്രം ബാക്കിയായ കാട്ടാന ആക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന ഒട്ടേറെ രക്തസാക്ഷികളുണ്ട്. രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളാണ് മതിയായ സുരക്ഷയില്ലാതെ ആറളം പുനരധിവാസ മേഖലയിൽ കഴിയുന്നത്. 10 വർഷത്തിനിടെ 12 ജീവനുകളാണ് ഫാമിനുള്ളിൽ മാത്രം കാട്ടാന ആക്രമണങ്ങളിൽ പൊലിഞ്ഞത്. ഓരോ ദിനവും ദുരന്തവാർത്ത കേൾക്കരുതേയെന്ന പ്രാർത്ഥനയോടെയാണ് ഇവിടുത്തെ താമസക്കാർ നേരം വെളുപ്പിക്കുന്നത്. കാട്ടാനയും കടുവയും കാട്ടുപന്നിയും മനുഷ്യ ജീവന് ഭീഷണിയാകുകയും ജനജീവിതത്തെ ദുസ്സഹകമാക്കുകയും ചെയ്യുന്നതിന് ഇടയിലാണ് വന്യജീവി ആക്രമണങ്ങളെല്ലാം ജനവാസമേഖലയിലല്ലെന്നും ആദിവാസികൾ അല്ലാത്തവർ എന്തിനാണ് വനംമേഖലയിലെത്തുന്നതെന്നും ആക്രമണങ്ങൾ എവിടെയാണ് നടന്നതെന്ന് പരിശോധിക്കണമെന്നും എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. ബാലിശവും നിരുത്തരവാദപരവുമായ പ്രസ്താവന നടത്തിയത് മറ്റാരുമല്ല ജനങ്ങളുടെ ജീവനും സ്വത്തിനും ഉത്തരം പറയേണ്ട സർക്കാരിന്റെ ഭാഗമായ വനംമന്ത്രിയാണെതാണ് വിചിത്രം.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

AK Shashidran's role as the Kerala Forest Minister is under scrutiny due to rising elephant attacks, despite public criticism of his leadership.

#KeralaNews, #AKShashidharan, #ElephantAttacks, #WildlifeConflict, #ForestMinister, #KannurNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia