AI Video | 'ഉഷാറാക്കണം'; ഇ കെ നായനാർ വീണ്ടും; എഐ വീഡിയോ തരംഗമായി! സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് വിമർശകർ 

 
E.K. Nayanar AI video, CPM political video, Kerala politics
E.K. Nayanar AI video, CPM political video, Kerala politics

Photo Credit: Screenshot from a X video by CPI(M) Kerala

● സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
● രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് വീഡിയോ.
● എഐയെ വിമർശിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തിറക്കിയത്.

തിരുവനന്തപുരം: (KVARTHA) സിപിഎം പുറത്തിറക്കിയ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ എഐ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥമാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഭരണത്തുടർച്ചയെക്കുറിച്ചും ഇടതുപക്ഷം എന്തുകൊണ്ട് എന്നും വ്യക്തമാക്കുന്ന നായനാരുടെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'നമ്മുടെ  സംസ്ഥാന സമ്മേളനം മാർച്ചിൽ കൊല്ലത്താണെന്ന് അറിയാമല്ലോ. ഉഷാറാക്കണം', എന്ന് പതിവ് ശൈലിയിൽ നായനാർ പറയുന്നതും കേൾക്കാം. 

'സഖാക്കളെ, ഇനി നൂറു കൊല്ലം കമ്യൂണിസ്റ്റുകാർ ഭരണത്തിൽ വരില്ലെന്നല്ലേ ആളുകൾ പണ്ട് പറഞ്ഞത്. ഞാൻ മുഖ്യമന്ത്രി ആയില്ലേ. വി എസ് ആയി, പിണറായി ആയി. നമ്മുടെ പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളാടോ. ഈ രാജ്യത്ത് ആദ്യം കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തതാരാ? കോൺഗ്രസുകാരാ, ബിജെപിക്കാരാ? ഓറൊന്നു അല്ല 
നമ്മളാ. ഇപ്പോൾ 62 ലക്ഷം പേർക്ക് പെൻഷൻ കിട്ടുന്നുണ്ട്. നമ്മൾ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ. ലാൽസലാം സഖാക്കളെ', എന്നതടക്കമുള്ള കാര്യങ്ങൾ എഐ വീഡിയോയിൽ നായനാർ പറയുന്നു.

 



സിപിഎമ്മിന് ഇരട്ടത്താപ്പോ?

പാർട്ടി കോൺഗ്രസിനായുള്ള രാഷ്ട്രീയ പ്രമേയത്തിൽ എഐ-യെ വിമർശിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തിറക്കിയത് എന്നത് ശ്രദ്ധേയമാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എഐ  എന്നാണ് രാഷ്ട്രീയ പ്രമേയത്തിലെ വിമർശനം. എന്നാൽ ഈ നിലപാടിന് വിരുദ്ധമായാണ് ഇപ്പോൾ പാർട്ടി സമ്മേളനത്തിന്റെ പ്രചരണത്തിനായി എഐ വീഡിയോ പുറത്തിറക്കിയിരിക്കുന്നതെന്നും സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് ആണെന്നുമാണ് എതിരാളികളുടെ വിമർശനം.

എഐയെക്കുറിച്ചുള്ള പാർട്ടിയുടെ യഥാർത്ഥ നിലപാട് എന്താണെന്ന് പലരും ചോദിക്കുന്നു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പാർട്ടി തയ്യാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. അതോടൊപ്പം ഒരുകാലത്ത് കമ്പ്യൂട്ടറിനെതിരെ അടക്കം സമരം ചെയ്ത സിപിഎം ഇപ്പോൾ അവയെല്ലാം ആശ്രയിക്കുന്നതാണ് കാണുന്നതെന്നും മറ്റുചിലർ പരിഹസിച്ചു.

അതേസമയം,എഐ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത് തെറ്റല്ല, പാർട്ടി അതിന്റെ പ്രചരണത്തിനായി എഐ ഉപയോഗിച്ചത് ഒരു നല്ല കാര്യമാണെന്ന് സിപിഎം അനുകൂലികൾ പറയുന്നു. ഇകെ നായനാർ ജനങ്ങളിൽ ഏറെ സ്വാധീനമുള്ള ഒരു നേതാവാണ്. അദ്ദേഹത്തിന്റെ രൂപവും ശബ്ദവും ഉപയോഗിച്ച് ഒരു വീഡിയോ നിർമ്മിക്കുന്നത് ആളുകൾക്ക് അദ്ദേഹത്തെ വീണ്ടും ഓർക്കാൻ സഹായിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി.

ഏതായാലും, ഇകെ നായനാരുടെ എഐ വീഡിയോ വ്യാപകമായി പ്രചരിക്കുകയും രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയുമാണ്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

E.K. Nayanar's AI video released by CPM creates a stir on social media; Critics accuse CPM of double standards.

#AI #CPM #EKNayanar #AIgeneratedvideo #CPIM24thPartyCongress #PoliticalDebate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia