സർക്കാർ ആശുപത്രികളിലെ ഡിവൈഎഫ്ഐ സൗജന്യ പൊതിച്ചോർ വിതരണം തടയാൻ ഒരു മന്ത്രിക്കും കഴിയില്ല; വി കെ സനോജ്

 
DYFI State Secretary V.K. Sanoj addressing the media

Photo: Special Arrangement

ADVERTISEMENT

● യൂത്ത് കോൺഗ്രസ്സിന് ഇത്തരമൊരു പ്രവർത്തനം ചെയ്യാൻ കഴിയാത്തതിൻ്റെ കുശുമ്പാണ് മന്ത്രി കാണിക്കുന്നത്
● മറ്റ് സംഘടനകളുടെ പേര് വെച്ചുള്ള ആംബുലൻസുകൾക്കെതിരെയും ഇതേ നിലപാടുണ്ടോ എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് സനോജ്
● കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തുവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കണ്ണൂർ: (KVARTHA) സർക്കാർ ആശുപത്രി പരിസരങ്ങളിൽ വർഷങ്ങളായി ഡിവൈഎഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ പൊതിച്ചോർ വിതരണം തടയാൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022

സൗജന്യ ഭക്ഷണ വിതരണവുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോവുക തന്നെ ചെയ്യും. ഡിവൈഎഫ്ഐ ചെയ്യുന്നതുപോലെയുള്ള ഈ പ്രവൃത്തി യൂത്ത് കോൺഗ്രസ്സിന് ചെയ്യാൻ കഴിയാത്തതിൻ്റെ കുശുമ്പാണ് മന്ത്രി കാണിക്കുന്നത്. ഭക്ഷണത്തിൽ ഡിവൈഎഫ്ഐ രാഷ്ട്രീയം കാണുന്നില്ലെന്നും സനോജ് കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തുവെച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി.

മന്ത്രിയുടെ വിമർശനത്തിന് മറുപടി

ആശുപത്രിയിൽ അധികാരം മന്ത്രിക്കാണെന്നാണ് മന്ത്രി പറയുന്നത്. ഡിവൈഎഫ്ഐയുടെ ബാനറും കൊടിയും വെക്കുന്നതിനെ മന്ത്രി വിമർശിക്കുന്നു. എന്നാൽ നിരവധി സംഘടനകൾ അവരുടെ പേര് വെച്ച ആംബുലൻസുകൾ ഓടിക്കുന്നുണ്ട്. ഡിവൈഎഫ്ഐയുടെ പേര് വെച്ച ആംബുലൻസുകൾ സർക്കാർ ആശുപത്രികളിൽ കയറാൻ പാടില്ലെന്ന് മന്ത്രി പറയുമോയെന്നും വി കെ സനോജ് ചോദിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: DYFI leader V.K. Sanoj defies minister, vows to continue free food program. 

#DYFI #Pothichor #VKSanoj #KeralaNews #GovernmentHospital #PoliticalNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia