Analysis | മദ്യപന്മാരും സർക്കാരിനെ കൈവിടുന്നോ! ഓണത്തിന് മദ്യ വിൽപന കുറഞ്ഞത് നല്ല സൂചനയോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബെവ്കോയിലെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.
● മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിച്ചു.
സോണി കല്ലറയ്ക്കൽ
(KVARTHA) മദ്യപാനക്കാരും സർക്കാരിനെ കൈവിടുന്നോ എന്ന് സംശയം. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത അനുസരിച്ച് ഓണനാളിൽ ബെവ്കോ വഴിയുള്ള മദ്യ വിൽപ്പന കുറഞ്ഞു എന്നാണ്. ഉത്രാടം വരെയുള്ള 9 ദിവസത്തെ കച്ചവടവടം 701 കോടി. കഴിഞ്ഞ വർഷം ഇതേദിവസങ്ങളിൽ 715 കോടിയുടെ മദ്യം വിറ്റു എന്നാണ് കണക്ക്. എന്തായാലും ഇതൊരു ശുഭസൂചനയായി വേണം കാണാൻ. ഓണത്തിന് മാത്രമല്ല മറ്റു ദിവസങ്ങളിലും താരതമ്യേന മദ്യ വിൽപന കുറഞ്ഞു വരുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അത് മറ്റു ലഹരിയോടുളള താൽപര്യമോ മദ്യത്തിനോടുളള താൽപര്യകുറവോ ആകാം. ഇത് ഇവിടുത്തെ സർക്കാരിൻ്റെ കരണത്തിനേറ്റ അടി തന്നെയാണ്.

കേരളത്തിൽ മദ്യ വിൽപ്പനയെ നിർലോഭം പ്രോത്സാഹിപ്പിക്കുന്നവരാണ് സർക്കാരെന്നാണ് വിമർശനം. അടഞ്ഞുകിടന്ന ബാറുകൾ തുറക്കാൻ കൂട്ടുനിന്നവർ, ഇനി ഐ.ടി പാർക്കിലും ഇത് കൊണ്ട് വരുമെന്ന് പ്രഖ്യാപിച്ചവർ, അങ്ങനെയുള്ളവർക്ക് ഇത് ഇങ്ങനെ സഹിക്കാൻ പറ്റുമെന്നാണ് പൊതുജനം ചിന്തിക്കുന്നത്. കാരണം, വലിയ ധൂർത്തിനിടയിലും ഈ സർക്കാരിനെ പിടിച്ചു നിർത്തുന്ന വലിയ ഘടകങ്ങളിലൊന്ന് മദ്യം തന്നെയാണ് എന്ന് ആർക്കാണ് അറിയാത്തത്. ഇതിനെ എത്രമാത്രം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്നത് ഒരു പക്ഷേ ഇതുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് കൊടുത്ത ബോണസ് തുക കണ്ടാൽ മതിയാകും.
മലയാളിക്ക് കാര്യം കൃത്യാമായി ബോധ്യപ്പെട്ടത് കൊണ്ടാവാം മദ്യവിൽപ്പനയിൽ ഇത്രയും ഇടിവ് വന്നതെന്ന് സംശയിക്കുന്നവരും ഏറെ. ബോണസ് ഒരു ലക്ഷം കൊടുക്കേണ്ടായിരുന്നു എന്ന് സർക്കാരിന് ഇനി തോന്നിയിട്ട് കാര്യമില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം, ബോണസ് മുടങ്ങിയിരുന്നു. അതുപോലെ കൈത്തറിക്കാര്‍ക്കും ശമ്പളമില്ലാത്ത ഓണമാണ് ഈ സർക്കാർ സമ്മാനിച്ചതെന്നും കൂടി കൂട്ടി വായിക്കപ്പെടേണ്ടതാണ്. ഓണനാളിൽ ബെവ്കോ വഴിയുള്ള മദ്യ വിൽപ്പന കുറഞ്ഞതുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ വളരെ രസകരമായ അഭിപ്രായങ്ങളാണ് പങ്കെടുത്തവരിൽ നിന്ന് ഉയർന്നുവന്നത്. അത് ഒന്ന് കാണാം.
1. ആശ്വാസം നല്ല വാർത്ത. ജനങ്ങളെ നന്നാവാനും സമ്മതിക്കില്ലേ. ഇതൊരു പ്ലസ് പോയിന്റ് ആയി കണക്കാക്കിക്കൂടെ..? മദ്യ ഉപയോഗം കുറയുന്നത് നല്ല ലക്ഷണം.
2. മലയാളിക്ക് ബുദ്ധി ഉദിച്ചു തുടങ്ങി. ബോണസ് കൊടുത്തത് തിരിച്ച് വാങ്ങേണ്ടിവരുമോ. ഒരു ആറ് മാസം കുടിയന്മാർ വിചാരിച്ചാൽ ഒരു തീരുമാനം ആവും. 95000 ബോണസും വെടി തീരും അടുത്ത കൊല്ലം.
3. അല്ല, മന്ത്രി. പണമില്ലാതെ ഞങ്ങൾ എങ്ങനെയാണ് കുടിക്കുക. ഒന്ന് പറഞ്ഞു തരുമോ. ബീവറേജ് ഉള്ള ജീവനക്കാർക്ക് ഒരു ലക്ഷം വരെ ബോണസ് ഉണ്ടെന്നു കേട്ടു കുടിക്കുന്ന ഞങ്ങൾക്ക് എന്താണ് കിട്ടുക. പറയുക ഞങ്ങൾ കുടിയന്മാർ മാറ്റി ചിന്തിച്ചാൽ തീരും ഇവിടെ കേരളം. അല്ല പിന്നെ. ഒലക്ക.
4. ഞാനടക്കം ഉള്ള കുടിയന്മാർ കേരളം വിടുകയാണ്. തറ സാധനം ഉയർന്ന വിലക്ക് മേടിച്ചടിക്കേണ്ട ഗതികേടാ കേരളീയർക്ക്. പുറത്ത് പോവൂ നല്ല സാധനം ചെറിയ വിലക്ക് മേടിച്ചു അടിക്കൂ.
5. കുടിയന്മാരെ പിണറായി സര്‍ക്കാര്‍ കുടുപ്പിച്ച് കൊന്ന് കളഞ്ഞു. അതുകൊണ്ട് വാങ്ങാന്‍ കുടിയന്മാര്‍ ഇല്ല. കഴിഞ്ഞ വർഷം റെക്കോർഡിട്ട കുടിയന്മാർ പലരും ഓണത്തിന് ശേഷം അടിച്ചു പോയതായിരിക്കാം കാരണം. ഇനി പുതിയ കുട്ടികൾ വളർന്നു വരണം. കുറച്ച് സമയം തരൂ.
6. അടുത്ത കൊല്ലം മുതൽ കിറ്റിന്റെ കൂടെ ഒരു പൈന്റ് കൂടെ ഉണ്ടാകും.
7. രണ്ട് എണ്ണം അടിക്കണമെന്നുണ്ട്, സർക്കാരിനെ ഓർത്തപ്പോൾ വേണ്ട' എന്ന് വെച്ചു.
8. സഖാക്കളെ ബോധവൽക്കരിച്ച് മദ്യപൻമാരാക്കൂ. വികസനത്തിന് ഒരു കൈത്താങ്ങ് എന്ന മുദ്രാവാക്യവുമായി.
9. പലരും കട്ടപ്പുറത്ത് ആണ് ബാക്കിയുള്ളവർ ജീവിക്കാൻ വേണ്ടി കേരളം വിട്ടു.
10. 14 കോടി എവിടെ ചോദിക്കണം.
ഇങ്ങനെ പോകുന്നു ചർച്ചയിൽ പങ്കെടുത്തവരുടെ രസകരമായ അഭിപ്രായങ്ങൾ. എന്തായാലും മലയാളികൾക്കും വിവരം വെച്ചുവെന്ന് വേണം കരുതാൻ. തനിക്കും തൻ്റെ കുടുംബത്തിനും ശാപവും നാശവും ആകുന്ന മദ്യം എന്ന വിപത്തിനെ ഈ ഓണത്തിന് കുറച്ചുപേരെങ്കിലും അകറ്റി നിർത്താൻ താല്പര്യം കാണിച്ചെങ്കിൽ തീർച്ചയായും അതൊരു സന്തോഷകരമായ കാര്യമാണ്, ശുഭ സൂചനയാണ്. വീട്ടിൽ അരി വാങ്ങാൻ പണം ഇല്ലെങ്കിലും മദ്യം കഴിപ്പിച്ച് ആളുകളെ കൊല്ലാൻ ഇവിടെ ഭരിക്കുന്ന സർക്കാരുകൾക്ക് വലിയ താല്പര്യമാണെന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. അതിനുള്ള ആദ്യത്തെ ചെറിയ ഷോക്ക് ട്രിറ്റ് മെറ്റ് അല്ലെങ്കിൽ മയക്കുവെടി ആകട്ടെ മദ്യത്തിൻ്റെ വിൽപ്പന കുറഞ്ഞ ഈ സംഭവം.
#Kerala #alcohol #Onam #Bevco #health #society
