Expulsion | ഡോ. പി സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; 'ഗുരതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തി'


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഡോ. പി സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെ സുധാകരൻ അറിയിച്ചു.
● വി ഡി സതീശനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
● വി ഡി സതീശൻ ബി ജെ പിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചിരുന്നു
തിരുവനന്തപുരം: (KVARTHA) കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. വി ഡി സതീശനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വാർത്താസമ്മേളനം നടത്തികൊണ്ടിരിക്കെയാണ് നടപടി.
ഗുരതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ ഡോ. പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. അതേസമയം സിപിഎം പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇടതുപക്ഷത്തോട് ഒപ്പമാണെന്നും സരിൻ പറഞ്ഞു.

ബിജെപിയോട് മൃദുസമീപനമാണ് വി ഡി സതീശനെന്നും വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിൻ ആരോപിച്ചിരുന്നു. സിപിഎം വിരുദ്ധത അടിച്ചേൽപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നത്. വി ഡി സതീശൻ കോൺഗ്രസിനെ ഹൈജാക് ചെയ്യുകയാണ്. കോൺഗ്രസിന്റെ സംഘടനാ സംവിധാനം തകർന്നു.
കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം സതീശനാണ്. താൻ പോരിമയും ധിക്കാരവും ധാർഷ്ട്യവും മാത്രമാണ് വി ഡി സതീശന്. വടകര സീറ്റിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്‍റെ ഗുണം ബിജെപിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കിയെന്നും സരിൻ ആരോപിച്ചു.
#DrPSarin #Congress #VDSatheeshan #KeralaPolitics #PoliticalAllegations #KPCC