കോൺഗ്രസിനും സുധാകരനും വോട്ട് ചെയ്തതിനുള്ള പ്രതിഫലമാണോ മകന്റെ കൊലപാതകം?; ധീരജിന്റെ അച്ഛൻ ചോദിക്കുന്നു

 
Dheeraj murder case father Rajendran reaction
Dheeraj murder case father Rajendran reaction

Photo: Arranged

  • മൂന്നര വർഷത്തെ ദുഃഖം വീണ്ടും ഓർമ്മിപ്പിച്ചു.

  • ഡി.സി.സി അധ്യക്ഷൻ ഖേദം പ്രകടിപ്പിച്ചു, വിശദീകരണം തേടും.

  • സി.പി.എം പ്രവർത്തകരും പ്രകോപന മുദ്രാവാക്യം വിളിച്ചിട്ടുണ്ട് - മാർട്ടിൻ ജോർജ്.

  • രാഹുൽ മാങ്കുട്ടം നടത്തിയ അതിജീവന യാത്രയ്ക്കിടെയായിരുന്നു മുദ്രാവാക്യം.

തളിപ്പറമ്പ്: (KVARTHA) മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ നേതാവ് ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്തെത്തി. 

മൂന്നര വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയെ വീണ്ടും ഓർമ്മിപ്പിക്കുന്ന നീചമായ പ്രവൃത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേതെന്ന് രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

'ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല' എന്നായിരുന്നു മലപ്പട്ടത്ത് രാഹുൽ മാങ്കുട്ടം നടത്തിയ അതിജീവന യാത്രയിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം.

ഇതിനെക്കുറിച്ച് രാജേന്ദ്രൻ പ്രതികരിച്ചത് ഇങ്ങനെ: ‘മൂന്നര വർഷം ഞങ്ങൾ അനുഭവിച്ച ദുഃഖവും സങ്കടവും വേദനയും വീണ്ടും ഓർമ്മപ്പെടുത്തുന്ന ഒരു നീചമായ പ്രവർത്തിയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ഗാന്ധിയൻ ആദർശത്തിലൂടെ ഏകദേശം 45 വർഷത്തോളമായി കോൺഗ്രസ് അനുഭാവിയായതിന്, കോൺഗ്രസിനും സുധാകരനും വോട്ട് ചെയ്തതിന് എനിക്ക് കിട്ടിയ പ്രതിഫലമാണോ ഞങ്ങളുടെ മകൻ ധീരജിന്റെ കൊലപാതകമെന്ന് കോൺഗ്രസുകാർ പറയണം. ആദ്യം അവർ പറഞ്ഞത് അവരല്ല ഈ കൊല ചെയ്തത് എന്നാണ്. എന്നാൽ അവരുടെ നാവു കൊണ്ട് തന്നെ ഈ കൊലപാതകം അവർ തന്നെ ചെയ്തതാണെന്ന് വ്യക്തമാവുകയാണ്.’

അതേസമയം, മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് പദയാത്രക്കിടെ പ്രകോപന മുദ്രാവാക്യം മുഴക്കിയതിൽ പ്രതിഷേധം ശക്തമാക്കി സിപിഎമ്മും പോഷക സംഘടനകളും രംഗത്തെത്തി. ധീരജ് രാജേന്ദ്രൻ വധക്കേസുമായി ബന്ധപ്പെട്ട മുദ്രാവാക്യം മുഴക്കിയതിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. 

'ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല' എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം ഏറെ വിവാദമായിട്ടുണ്ട്. സിപിഐ എം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും അടക്കം നിരവധി നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

എന്നാൽ ഇത്തരം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് പ്രതികരിച്ചു. ധീരജിനെ കൊലപ്പെടുത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. സാഹചര്യത്തിന്റെ പ്രകോപനം കാരണം മുദ്രാവാക്യം വിളിച്ച പ്രവർത്തകനോട് വിശദീകരണം ചോദിക്കും. ഇതിനേക്കാൾ പ്രകോപനപരമായ മുദ്രാവാക്യം സിപിഎം പ്രവർത്തകർ വിളിച്ചിട്ടുണ്ടെന്നും മാർട്ടിൻ ചൂണ്ടിക്കാട്ടി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. സുഹൃത്തുക്കളുമായി പങ്കുവെക്കുക 

Article Summary: Dheeraj's father strongly criticized Youth Congress's provocative slogan during a rally, linking it to his son's murder. CPM and DYFI protested, while the DCC president expressed regret and will seek an explanation.

#DheerajMurder, #YouthCongress, #CPM, #KeralaPolitics, #Protest, #Controversy
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia