Protest | രാജി ആവശ്യം ശക്തമാക്കി യുഡിഎഫ്; കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു


● യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
● കളക്ടറേറ്റിന് സമീപം രാപ്പകൽ സമരം നടക്കുന്നു.
● നേതാക്കളും പ്രവർത്തകരും കോലം കത്തിക്കുന്നതിൽ പങ്കെടുത്തു.
കണ്ണൂർ: (KVARTHA) മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കണ്ണൂർ കലക്ടറേറ്റിന് സമീപം നടക്കുന്ന രാപ്പകൽ സമരവേദിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയുടെ കോലവുമായി പ്രകടനം നടത്തി കാൽടെക്സ് കെഎസ്ആർടിസിക്ക് സമീപം കോലം കത്തിക്കുകയായിരുന്നു.
ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി, മേയർ മുസ്ലിഹ് മഠത്തിൽ, എഐസിസി വക്താവ് ഷമാ മുഹമ്മദ്, നേതാക്കളായ കെ പി താഹിർ, ബി കെ അ ഹമദ്, വി. വി. പുരുഷോത്തമൻ, കെ പ്രമോദ്, സി സമീർ, എൻ. എ. ഗഫൂർ, സി. വി. ഗോപിനാഥ്, ഷമീമ ടീച്ചർ, അസ്ലം പാറേത്ത്, ഉഷ, കലിക്കോടൻ രാഗേഷ്, മനോജ് കൂവേരി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
The UDF Kannur district committee burnt an effigy of Chief Minister Pinarayi Vijayan in Kannur, demanding his resignation over the "masappadi" allegations. The protest involved a procession from the 24-hour protest venue near the Collectorate to near the Caltex KSRTC stand, led by various UDF leaders.
#Kannur #UDFProtest #PinarayiVijayan #EffigyBurning #KeralaPolitics #Masappadi