History | സിപിഎമ്മിന് ആദ്യത്തെ വനിതാ ജില്ലാ സെക്രട്ടറി! ആരാണ് ദേബ്‌ലിന ഹെംബ്രാം?

 
Deblina Hembram, CPI(M)'s first woman district secretary
Deblina Hembram, CPI(M)'s first woman district secretary

Photo Credit: X/ CPI (M), CPI(M) WEST BENGAL

● ബങ്കുറ ജില്ലയുടെ സെക്രട്ടറിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
● മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്.
● 2006 മുതൽ 2011 വരെ സംസ്ഥാനത്തെ ആദിവാസി വകുപ്പ് മന്ത്രിയായിരുന്നു.
● 2022 ഏപ്രിലിൽ കേന്ദ്ര കമ്മിറ്റി അംഗമാക്കി.

കൊൽക്കത്ത: (KVARTHA) സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്ന വനിതയെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ദേബ്‌ലിന ഹെംബ്രാം. 61-ാം വയസിലാണ് ദേബ്‌ലിന ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ആദിവാസി മേഖലയായ ജംഗൽമഹലിൽ വരുന്ന ബാങ്കുറ ജില്ലയുടെ പുതിയ സെക്രട്ടറിയായാണ് ദേബ്‌ലിന തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പുരോഗമനം എന്ന് പറയുന്ന കേരളം പോലുള്ള സംസ്ഥാനത്ത് പോലും സിപിഎമ്മിന്റെ ചരിത്രത്തിൽ ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. അതുകൊണ്ട് ദേബ്‌ലിനയുടെ പദവി ഏറെ ശ്രദ്ധേയമാകുന്നത്.

ആരാണ് ദേബ്‌ലിന ഹെംബ്രാം?

ബങ്കുരയിലെ റാണിബന്ദിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണ് ദേബ്‌ലിന  ഹെംബ്രാം. 1996, 2006, 2011 വർഷങ്ങളിൽ വിജയിച്ചു. 2006 മുതൽ 2011 വരെ ഇടതുപക്ഷത്തിന്റെ ഭരണത്തിന്റെ അവസാനത്തിൽ സംസ്ഥാനത്തെ ആദിവാസി വകുപ്പ് മന്ത്രിയായിരുന്നു. 2022 ഏപ്രിലിൽ, സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമാക്കി.

ലളിതമായ ജീവിതം, ജനപ്രീതി

ശക്തയായ നേതാവാണെങ്കിലും, ദേബ്‌ലിന രാഷ്ട്രീയ വൃത്തങ്ങളിൽ എല്ലായ്പ്പോഴും ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയായി അറിയപ്പെടുന്നു. മന്ത്രിയോ എംഎൽഎയോ ആയിട്ടും അവർ സാധാരണക്കാരനുമായി അടുപ്പം കാത്തുസൂക്ഷിക്കുന്നു എന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. സാധാരണക്കാരുമായി എളുപ്പത്തിൽ ഇടപഴകാനുള്ള കഴിവാണ് പ്രധാന പ്രത്യേകത. ഈ ജനപ്രീതിയാണ് സിപിഎം ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Deblina Hembram, CPI(M)'s first woman district secretary

2012 ഡിസംബറിൽ എംഎൽഎ ആയിരുന്നപ്പോൾ നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ ദേബ്‌ലിന  ആക്രമിക്കപ്പെട്ടിരുന്നു. തൃണമൂലിനെതിരെ ആക്രമണ ആരോപണം ഉയർന്നിരുന്നു. ചിട്ടി ഫണ്ട് അഴിമതിയെക്കുറിച്ച് തൃണമൂലിനെതിരെ സംസാരിക്കുകയായിരുന്നു അവർ. അന്ന് തൃണമൂൽ എംഎൽഎമാർ തന്നെ ആക്രമിച്ചതായി ദേബലേന ആരോപിച്ചു. ദേബ്‌ലിനയെ അവശനിലയിൽ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. ആ സംഭവത്തിലും അവരുടെ പോരാട്ടവീര്യം സിപിഎം ഉയർത്തിക്കാട്ടി.

സിപിഎമ്മിലെ പുതിയ പദവികൾ

നിലവിൽ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റംഗവും ഒപ്പം ബാങ്കുറ ജില്ലാ സെക്രട്ടറിയുമാണ് ദേബ്‌ലിന. സിപിഎമ്മിൽ ഇങ്ങനെയൊരു മാതൃകയില്ല. 2012ൽ ഇടത് നേതാവ് ഗൗതം ദേവ് ഒരേസമയം മൂന്ന് പദവികൾ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ സിപിഎം നേതൃത്വം അസാധാരണമായ തീരുമാനമെടുത്തു. ദേബ്‌ലിനയുടെ കാര്യത്തിൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് അറിയുന്നത്. 

'ഞാൻ ആരുമല്ല'

ഒരു സുപ്രധാന ഉത്തരവാദിത്തം ലഭിച്ചിട്ടും, "ഞാൻ ആരുമല്ല" എന്ന് ദേബ്‌ലിന പറയുന്നു. അനീതിക്കെതിരെ എല്ലാ ജനങ്ങളുമൊത്തും പോരാടുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. മനുഷ്യാവകാശങ്ങൾ നഷ്ടപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇതിനൊക്കെയെതിരെയുള്ള പോരാട്ടമാണ് തന്റേതെന്നും അവർ പറയുന്നു. ഇപ്പോഴും അവകാശങ്ങൾക്കുവേണ്ടി പോരാടേണ്ടതുണ്ട്. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്നു. വാക്കുകളിൽ ജാതി-മതം വ്യത്യസ്തമായിരിക്കാം, ക്ഷേത്രങ്ങൾ-പള്ളികൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ജനങ്ങളുടെ വിശപ്പ് ഒന്നുതന്നെയാണ് എന്ന് അവർ കൂട്ടിച്ചേർത്തു. 

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത ഷെയർ ചെയ്യുക 

Deblina Hembram has made history by becoming the first woman district secretary of the CPI(M). This is a significant achievement, especially considering that even in progressive states like Kerala, the CPI(M) has never had a woman district secretary.

#CPI(M) #DeblinaHembram #WomensEmpowerment #History #WestBengal #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia