Criticism | 'പി പി മുകുന്ദന് ജീവിച്ചിരുന്ന കാലത്ത് ലഭിച്ചതിനെക്കാൾ ആദരവ് മരിച്ചപ്പോൾ കിട്ടുന്നു'; ബിജെപിയിലെ അവഗണനക്കെതിരെ വീണ്ടും വിമർശനവുമായി സി കെ പത്മനാഭൻ


● ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്ന് ഇപ്പോൾ പി പി മുകുന്ദനെ അനുസ്മരിക്കുന്നത് കാണുമ്പോൾ തോന്നി പോവുകയാണ്.
● നേരത്തെ പാർട്ടി ഉന്നത നേതൃസ്ഥാനങ്ങളിൽ കൂറുമാറിയെത്തുന്നവരെ നിയോഗിക്കുന്നതിനെതിരെ സി കെ പത്മനാഭൻ രംഗത്തുവന്നിരുന്നു.
● കോൺഗ്രസിൽ നിന്നും കാലുമാറിയെത്തിയ അബ്ദുല്ലക്കുട്ടിയെയും പത്മജാ വേണുഗോപാലിനെയും പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
കണ്ണൂർ: (KVARTHA) പാർട്ടിക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം സികെ പത്മനാഭൻ. ജീവിച്ചിരുന്ന കാലത്ത് പി പി മുകുന്ദനെ പാർട്ടി അവഗണിച്ചുവെന്ന് സി കെ പത്മനാഭൻ ' തുറന്നടിച്ചു. കണ്ണൂരിൽ സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്ന് ഇപ്പോൾ പി പി മുകുന്ദനെ അനുസ്മരിക്കുന്നത് കാണുമ്പോൾ തോന്നി പോവുകയാണ്. പി പി മുകുന്ദന് ജീവിച്ചിരിക്കുമ്പോൾ കിട്ടിയ ആദരവിനെക്കാൾ മരിച്ചപ്പോഴാണ് കിട്ടിയത്. അതു കാണുമ്പോൾ മരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുണ്ട്. താൻ ഒഴിഞ്ഞപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് പി.പി മുകുന്ദനാണ് എത്തേണ്ടിയിരുന്നത്. എന്നാൽ പല കാരണങ്ങളാൽ അതു നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാർട്ടി ഉന്നത നേതൃസ്ഥാനങ്ങളിൽ കൂറുമാറിയെത്തുന്നവരെ നിയോഗിക്കുന്നതിനെതിരെ സി കെ പത്മനാഭൻ രംഗത്തുവന്നിരുന്നു. കോൺഗ്രസിൽ നിന്നും കാലുമാറിയെത്തിയ അബ്ദുല്ലക്കുട്ടിയെയും പത്മജാ വേണുഗോപാലിനെയും പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
#BJP, #PPMukundan, #CKPadmanabhan, #Criticism, #KannurPolitics, #PartyLeadership