Postponement | സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കും
Postponement | സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മാറ്റിയത് അതേ തീയതിയില്‍ ബംഗാളിലെ സംസ്ഥാന സമ്മേളനവും നടക്കുന്നതിനാല്‍
● പിബിയുടെ അനുമതിയോടെയാണ് മാറ്റം
● ഹാള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കള്‍
കൊല്ലം: (KVARTHA) സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം മാര്‍ച്ച് ആറു മുതല്‍ ഒമ്പതു വരെ കൊല്ലത്തു നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരിയില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തീയതിയില്‍ തന്നെ നടക്കുന്നതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
ഹാള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കള്‍ പിബിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തീയതി മാറ്റിവച്ചതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനും ജില്ലയില്‍ സമ്മേളനങ്ങള്‍ക്കിടെ പാര്‍ട്ടിയിലുണ്ടായ വിഭാഗീയത ചര്‍ച്ച ചെയ്യാനുമാണ് എംവി ഗോവിന്ദന്‍ എത്തിയത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു.
#CPM #KeralaConference #StateConference #Kollam2024 #PoliticalNews #Mvgovindan
