Conference | ചുവപ്പണിഞ്ഞ് കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി


● കൊല്ലം ആശ്രാമം മൈതാനത്ത് പതാക ഉയർന്നു.
● കെ.എൻ. ബാലഗോപാൽ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.
● പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സംഗമം ശ്രദ്ധേയമായി.
● ഞായറാഴ്ച പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.
കൊല്ലം: (KVARTHA) സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി. കൊല്ലം ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ) ബുധൻ വൈകിട്ട് സ്വാഗതസംഘം ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ പതാക ഉയർത്തി. പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സംഗമത്തിനു ശേഷമായിരുന്നു പതാക ഉയർത്തിയത്. 23 രക്തസാക്ഷി കുടീരങ്ങളിൽനിന്നുള്ള ജാഥകൾ സംഗമിച്ച് ടൗൺഹാളിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ദീപശിഖ സ്ഥാപിച്ചു.
പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (സി കേശവൻ സ്മാരക ടൗൺഹാൾ) വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയരും. പൊളിറ്റ്ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ -ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ലെ, എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം സിന്ധു എ.ആർ എന്നിവർ പങ്കെടുക്കും. ഞായറാഴ്‌ച വൈകിട്ട് ആശ്രാമം മൈതാനത്താണ് (സീതാറാം യെച്ചൂരി നഗർ) പൊതുസമ്മേളനം.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിച്ച പതാക ജാഥ മാർച്ച് ഒന്നിന് കയ്യൂരിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു നയിച്ച ദീപശിഖാ പ്രയാണം മാർച്ച് മൂന്നിന് വയലാറിൽ നിന്നും കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത നയിച്ച കൊടിമര ജാഥ ശൂരനാട് നിന്നുമാണ് പ്രയാണം ആരംഭിച്ചത്. ഈ മൂന്ന് ജാഥകളുമാണ് ആശ്രാമം മൈതാനത്ത് സംഗമിച്ചത്.
The CPM state conference commenced in Kollam with flag hoisting by K.N. Balagopal. Leaders and representatives gathered for the event, which will conclude on Sunday.
#CPMConference #KeralaPolitics #PoliticalEvent #KollamNews #CPM #LeftFront