SWISS-TOWER 24/07/2023

Criticism | സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം: ഇപി- പി.പി ദിവ്യ വിവാദ വിഷയങ്ങൾ കത്തിപ്പടരും

 
CPM Kannur District Conference
CPM Kannur District Conference

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 ● ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയുടെ പരിധിയിൽ വരുന്ന മൂന്ന് മണ്ഡലങ്ങളിലുണ്ടായ തോൽവി സമ്മേളനം ചർച്ച ചെയ്യുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. 
 ● ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ദിവസം കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജൻ തന്നെ ഫ്ളാറ്റിൽ വന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കണ്ടതായി വെളിപ്പെടുത്തിയത് വൻ വിവാദമായി മാറിയിരുന്നു. 

കണ്ണൂർ: (KVARTHA) രാജ്യത്തെ സി.പി.എമ്മിൻ്റെ ഏറ്റവും ശക്തമായ ഘടകമായ കണ്ണൂരിൽ ജില്ലാ സമ്മേളനത്തിന് കൊടിയുയർന്നതോടെ തളിപ്പറമ്പ് നഗരംചുവപ്പണിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളും വർഗബഹുജന സംഘടനകളിൽ അംഗങ്ങളുമുള്ള ജില്ലയെന്നതിനൊപ്പം മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി എന്നിവരുടെ ജില്ല കൂടിയാണ് കണ്ണൂർ. പലപ്പോഴും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ.ശൈലജ ,പി.കെ ശ്രീമതി തുടങ്ങിയ തലയെടുപ്പുള്ള നേതാക്കളുടെ ജില്ല കൂടിയായ കണ്ണൂരിൽ ജില്ലാ സമ്മേളനം നടക്കുമ്പോൾ പാർട്ടിയെയും ഭരണത്തെയും വിമർശനത്തിന് ഇടയാക്കിയ നിരവധി വിഷയങ്ങൾ ചർച്ചകളിൽ കത്തിപ്പടരും. 

Aster mims 04/11/2022

CPM Kannur District Conference

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി ദിവ്യ യ്ക്കെതിരെ ഉയർന്ന ആരോപണം, കണ്ണൂർ, കാസർകോട് , വടകര ലോക്സഭാ മണ്ഡലങ്ങളിലെ തോൽവി, പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഇ.പി ജയരാജൻ്റെ പ്രസ്താവനകൾ, ജില്ലാ കമ്മിറ്റിയംഗമായിരുന്ന മനു തോമസിൻ്റെ വെളിപ്പെടുത്തുകൾ പി. ജയരാജൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയെല്ലാം പ്രതിനിധി സമ്മേളനത്തിൽ പ്രധാന ചർച്ചയായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയുടെ പരിധിയിൽ വരുന്ന മൂന്ന് മണ്ഡലങ്ങളിലുണ്ടായ തോൽവി സമ്മേളനം ചർച്ച ചെയ്യുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ബ്രാഞ്ച്, ലോക്കൽ ഏരിയാ സമ്മേളനങ്ങളിൽ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം പ്രധാന ചർച്ചയായിരുന്നു.. ഈ വിഷയത്തിൽ ആരോപണ വിധേയമായ പി.പി ദിവ്യക്ക് പാർട്ടി ജില്ലാ നേതൃത്വം സംരക്ഷണ കവചമൊരുക്കിയത് വലിയ ദോഷം സൃഷ്ടിച്ചത് കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പത്തനംതിട്ട കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിലപാടുകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ദിവസം കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജൻ തന്നെ ഫ്ളാറ്റിൽ വന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കണ്ടതായി വെളിപ്പെടുത്തിയത് വൻ വിവാദമായി മാറിയിരുന്നു. കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ്റെ മകൻ്റെ വിവാഹത്തിൽ സ്പി ക്കർ എ.എൻ ഷംസീർ പങ്കെടുത്തതും പാർട്ടി ജില്ലാ സമ്മേളനത്തിൽ വിമർശനമായി ഉയർന്നേക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ നടത്തിയ നവകേരള യാത്രയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന  ഡി.വൈഎഫ്ഐ പ്രവർത്തകരുടെ രക്ഷാപ്രവർത്തനത്തെ മുഖ്യമന്ത്രി പുകഴ്ത്തിയത് പൊതു സമൂഹത്തിൽ അവ മതിപ്പുണ്ടായെന്ന വിമർശനം ഏരിയാ സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം, മൊറാഴയിലെ അംഗൻവാടി പിൻവാതിൽ നിയമനം ആകാശ് തില്ലങ്കേരിയുടെ നേത്യത്വത്തിലുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പാർട്ടി നേതാക്കൾക്കുള്ള ബന്ധവും സമ്മേളനത്തിൽ വിമർശനമായി കത്തിപ്പടർന്നേക്കാം.

ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The CPM Kannur District Conference is expected to be filled with debates surrounding various controversies, including election losses, accusations against PP Divya, and statements from prominent leaders.

#CPMKannur #Controversies #ElectionLosses #PPDivya #EPJayarajan #KannurNews
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia