സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം: ഒരുക്കങ്ങൾ പൂർത്തിയായി; വാഹന പാർക്കിങ്ങിന് വിപുലമായ സൗകര്യങ്ങൾ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാർട്ടി അംഗങ്ങൾ, അനുഭാവികൾ, കുടുംബാംഗങ്ങൾ തുടങ്ങി ഒരു ലക്ഷത്തിലേറെ പേരെ പ്രതീക്ഷിക്കുന്നു.
● കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിവിധ ഏരിയകളിൽ വാഹന പാർക്കിങ് സൗകര്യങ്ങൾ.
● മയ്യിൽ, ശ്രീകണ്ഠപുരം ഭാഗത്തുനിന്നുള്ള ബസ്സുകൾ വനിതാ കോളേജ്, ശ്രീപുരം സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.
● തലശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പ്ലാസ ജങ്ഷനിൽ ആളുകളെ ഇറക്കി ഗവൺമെന്റ് ആശുപത്രി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.
കണ്ണൂർ: (KVARTHA) ഒക്ടോബർ 20ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് അഞ്ചു മണിക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പൊതുയോഗം ഉൾപ്പെടെയുള്ള ഉദ്ഘാടന പരിപാടികൾ നടക്കുക.

പാർട്ടി അംഗങ്ങൾ, അനുഭാവികൾ, പാർട്ടി കുടുംബാംഗങ്ങൾ, വർഗ ബഹുജന സംഘടനയിലെ അംഗങ്ങൾ, രക്തസാക്ഷി കുടുംബാംഗങ്ങൾ, ബഹുജനങ്ങൾ തുടങ്ങി നേതാക്കളും പ്രവർത്തകരുമടങ്ങുന്ന ഒരു ലക്ഷത്തിലേറെ പേരെ പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്.
കണ്ണൂർ നഗരത്തിലെ വാഹന ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ അവരവർക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
പൊതുയോഗത്തിലും പ്രകടനത്തിലും പങ്കെടുക്കാനായി എത്തുന്നവരുടെ വാഹന പാർക്കിങ് ക്രമീകരണത്തിന്റെ വിവരങ്ങൾ ഇപ്രകാരമാണ്:
● പയ്യന്നൂർ, പെരിങ്ങോം, മാടായി, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ നിന്നും വരുന്നവർ മന്ന - അളവിൽ - ചാലാട് - എസ് എൻ പാർക്ക് വഴി നായനാർ അക്കാദമി, പയ്യാമ്പലം ഗസ്റ്റ് ഹൗസിനടുത്തും നായനാർ അക്കാദമി റോഡിലും പി വി എസിന് മുൻവശത്തുള്ള എസ് എൻ പാർക്ക് റോഡിലുമാണ് ചെറുവാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
● മയ്യിൽ, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, ആലക്കോട് എന്നിവിടങ്ങളിൽ നിന്നും സ്പെഷ്യൽ ബസിൽ വരുന്നവർ വനിതാ കോളേജ്, ശ്രീപുരം സ്കൂൾ, ശ്രീപുരം സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന ഗ്രൗണ്ടിലും ബസ്സുകൾ പാർക്ക് ചെയ്യേണ്ടതാണ്. ചെറുവാഹനങ്ങൾ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
● എടക്കാട്, അഞ്ചരക്കണ്ടി, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ താണ, ധനലക്ഷ്മി ആശുപത്രി, കക്കാട് റോഡിലും പാർക്ക് ചെയ്യേണ്ടതാണ്.
● തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുറുവ - സിറ്റി വഴി പ്ലാസ ജങ്ഷനിൽ ആളുകളെ ഇറക്കി ഗവൺമെന്റ് ആശുപത്രി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. പാനൂർ ഭാഗത്തുള്ളവർ കുറുവ - സിറ്റി വഴി പ്ലാസ ജങ്ഷനിൽ ആളുകളെ ഇറക്കി പഴയ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
● പിണറായി, കൂത്തുപറമ്പ്, പേരാവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ്, തായത്തെരു റോഡ് വഴി യൂണിവേഴ്സിറ്റി കാമ്പസിലും ഫാമിലി വെഡിങ് സെന്ററിനടുത്തും വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അറിയിച്ചു.
സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: CPM Kannur office inauguration; preparations complete, extensive parking arranged.
#CPMKannur #PinarayiVijayan #AzhikkodanMandiram #Inauguration #KannurNews #Kerala