K Radhakrishnan | കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടുപാടി' ജയിച്ച ആലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ സിപിഎമിന് മുന്നേറ്റം


ആലത്തൂരില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഇനിയും എണ്ണാനുള്ളത് ലക്ഷക്കണക്കിന് വോട്
ആലത്തൂര്‍: (KVARTHA) കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടുപാടി' ജയിച്ച ആലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ സിപിഎമിന് മുന്നേറ്റം. ആലത്തൂരില്‍ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ നിലവില്‍ 9712 വോടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍.
ആലത്തൂരില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട് ഇനിയും എണ്ണാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രധാന നിയമസഭാ മണ്ഡലങ്ങള്‍. 2008-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളാണുണ്ടായത്. 2009ലും 2014 ലും സിപിഎമിനെ പിന്തുണച്ച ആലത്തൂര്‍ 2019-ല്‍ സിപിഎമിനെ കൈവിടുകയായിരുന്നു.
ഹാട്രിക് തേടിയിറങ്ങിയ എല്‍ഡിഎഫിലെ പി കെ ബിജുവിനെതിരെ യുഡിഎഫിന്റെ രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) 1,58,968 വോടുകളുടെ വന്‍ വിജയമായിരുന്നു നേടിയത്.