CPM | വീണ്ടും പൊടിതട്ടിയെടുക്കുന്നു തെറ്റുതിരുത്തല്‍ രേഖ; തിരുത്തിയില്ലെങ്കില്‍ പാര്‍ടിയില്ലെന്ന സന്ദേശവുമായി നേതൃത്വം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഓരോ മണ്ഡലങ്ങളിലും സംസ്ഥാന കമിറ്റിയംഗങ്ങള്‍, ജില്ലാ സെക്രടറിയേറ്റ്, ജില്ലാ കമിറ്റി അംഗങ്ങള്‍, ഏരിയാ സെക്രടറിമാര്‍ എന്നിവര്‍ ഉള്‍പെടുന്ന അന്വേഷണ കമിഷനാണ് പാര്‍ടി വോട് ചോര്‍ചയെ കുറിച്ച് അന്വേഷണം നടത്തുക
ലോക് സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മണ്ഡല അടിസ്ഥാനത്തില്‍ പരിശോധന 2019 ലും പാര്‍ടി നടത്തിയിരുന്നു
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ടി കീഴ് ഘടകങ്ങളെ ശക്തിപ്പെടുത്തി ലോക് സഭാ തിരഞ്ഞെടുപ്പിലേറ്റ ക്ഷീണം മാറ്റാന്‍ സിപിഎം തീരുമാനം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷം ആഴത്തിലുള്ള സംഘടനാ പരിശോധനയാണ് നടക്കുക.

ഓരോ മണ്ഡലങ്ങളിലും സംസ്ഥാന കമിറ്റിയംഗങ്ങള്‍, ജില്ലാ സെക്രടറിയേറ്റ്, ജില്ലാ കമിറ്റി അംഗങ്ങള്‍, ഏരിയാ സെക്രടറിമാര്‍ എന്നിവര്‍ ഉള്‍പെടുന്ന അന്വേഷണ കമിഷനാണ് പാര്‍ടി വോട് ചോര്‍ചയെ കുറിച്ച് അന്വേഷണം നടത്തുക. ഈ റിപോര്‍ടുകള്‍ സംസ്ഥാന കമിറ്റി ക്രോഡീകരിക്കും. ഇതിനുശേഷം അന്തിമ റിപോര്‍ട് രൂപീകരിച്ചതിനുശേഷമാണ് തെറ്റുതിരുത്തല്‍ നടപടിയുണ്ടാവുക.
ലോക് സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മണ്ഡല അടിസ്ഥാനത്തില്‍ പരിശോധന 2019 ലും പാര്‍ടി നടത്തിയിരുന്നു. അന്നും പാര്‍ടി വോടുകള്‍ യുഡിഎഫിലേക്ക് ചോര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ടി കുടുംബങ്ങളില്‍ നിന്നുപോലും ബിജെപിയിലേക്ക് വോടുകള്‍ ചോര്‍ന്നതാണ് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചത്.
സിപിഎം കേഡര്‍ വോടുകള്‍ ഗണ്യമായി ചോര്‍ന്നുവെന്നും പാര്‍ടി വോടുകളുടെ ചോര്‍ച തോല്‍വിയുടെ ആഘാതം കൂട്ടിയെന്നും കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രടേറിയേറ്റ് വിലയിരുത്തിയിരുന്നു. പാര്‍ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി നേരിടുന്നതിനായി പ്രത്യേക തെറ്റുതിരുത്തല്‍ മാര്‍ഗരേഖ നടപ്പിലാക്കാനും ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഒരു കാലത്ത് പാര്‍ടി ഭരിച്ചിരുന്ന പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ഒരു എംപിയെ പോലും ലഭിച്ചിരുന്നില്ല.
സിപിഎം ഭരിക്കുന്ന കേരളത്തില്‍ നിന്നും ഒരു എംപി മാത്രമാണ് ജയിച്ചു കയറിയത്. ദേശിയ തലത്തില്‍ പ്രത്യേക റോളൊന്നുമില്ലാതെ ദുര്‍ബലമാകുന്ന സാഹചര്യത്തിലാണ് വീണ്ടും തെറ്റുതിരുത്തല്‍ മാര്‍ഗരേഖ സിപിഎം നേതൃത്വം പൊടിതട്ടി പുറത്തെടുക്കുന്നത്. 1990 കളില്‍ ദേശീയ തലത്തില്‍ തന്നെ സിപിഎം കേന്ദ്രനേതൃത്വം തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ടി ഘടകങ്ങളുടെ നിസഹകരണം കാരണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല