കണ്ണൂരിൽ സിപിഎം കലാപാഹ്വാനം നടത്തുന്നത് കോൺഗ്രസ് പ്രവർത്തകരുടെ ഫോട്ടോ പ്രചരിപ്പിച്ച്: മാർട്ടിൻ ജോർജ്

 
Martin George speaking to the media after visiting the attacked house in Thaliparamba.
Martin George speaking to the media after visiting the attacked house in Thaliparamba.

Photo: Arranged

● തളിപ്പറമ്പിലെ അക്രമം നടന്ന വീട് മാർട്ടിൻ ജോർജ് സന്ദർശിച്ചു.
● അക്രമം നടന്ന തൃച്ഛംബരത്തെ ഇർഷാദിന്റെ വീടാണ് സന്ദർശിച്ചത്.
● സിപിഎം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ്.
● 'സമൂഹമാധ്യമങ്ങളിലൂടെയാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്'.
● 'ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ പ്രതിഷേധിക്കണം'
● ഡിസിസി നേതാക്കളും മാർട്ടിൻ ജോർജിനൊപ്പമുണ്ടായിരുന്നു.

കണ്ണൂർ: (KVARTHA) കോൺഗ്രസ് പ്രവർത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് സി.പി.എം കലാപാഹ്വാനം നടത്തുന്നതെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികളിൽ നിന്നും പ്രതിഷേധമുയരണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. 

അക്രമം നടന്ന തളിപ്പറമ്പ് തൃച്ഛംബരത്തെ ഇർഷാദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ, തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, മണ്ഡലം പ്രസിഡന്റ് ടി.ആർ.മോഹൻദാസ് എന്നിവർ ഡി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.

സിപിഎമ്മിന്റെ ഈ നീക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുക.

Summary: DCC President Martin George alleged that CPM is inciting violence in Kannur by circulating photos of Congress workers on social media. Speaking after visiting the house of an attacked person in Thaliparamba, he urged democratic believers to protest against this action.

#KannurViolence, #CPMViolence, #CongressProtest, #MartinGeorge, #KeralaPolitics, #SocialMediaIncitement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia