പയ്യന്നൂർ സിപിഎമ്മിൽ വീണ്ടും അച്ചടക്കവാൾ; വിമതൻ വൈശാഖിനായി പ്രവർത്തിച്ച ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

 
Exterior view of CPM Area Committee Office in Payyanur.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിൽ വിമതൻ അട്ടിമറി വിജയം നേടിയിരുന്നു.
● എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയത് പാർട്ടിക്ക് ക്ഷീണമായി.
● നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന് നേതൃത്വത്തിന് ആശങ്ക.
● സിറ്റിങ് എംഎൽഎ ടി.ഐ. മധുസൂദനനെതിരെയും പാർട്ടിയിൽ അതൃപ്തിയുണ്ട്.
● പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണ് വിമത വിജയത്തിന് കാരണമെന്ന് വിലയിരുത്തൽ.

കണ്ണൂർ: (KVARTHA) വിഭാഗീയത അതിരൂക്ഷമായ പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലേക്ക് വിമത സ്ഥാനാർത്ഥിയായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനുവേണ്ടി പ്രവര്‍ത്തിച്ചതിനാണ് നടപടി സ്വീകരിച്ചത്.

Aster mims 04/11/2022

വിമത വിജയം പാർട്ടിയെ ഞെട്ടിച്ചു

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ വൈശാഖിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ അട്ടിമറി വിജയത്തിലൂടെ വൈശാഖ് 'കുട' ചിഹ്നത്തിൽ വിമതനായി മത്സരിച്ച് പാർട്ടിയെ ഞെട്ടിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്. 

ഘടകകക്ഷിയായ കോൺഗ്രസ് എസിന് വാർഡ് മത്സരിക്കാൻ വിട്ടുകൊടുത്തതാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതിനൊപ്പം വൈശാഖിൻ്റെ സ്ഥാനാർത്ഥിത്വം കൂടിയായപ്പോൾ വൻ അട്ടിമറി തന്നെ നടന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത് പാർട്ടിയുടെ ഉരുക്കുകോട്ടയായ പയ്യന്നൂരിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലില്ലാത്ത സംഭവമാണ്.

നേതൃത്വത്തിന്റെ വിലയിരുത്തൽ

വൈശാഖിന്റെ വിജയത്തിന് കാരണം ലോക്കല്‍ കമ്മിറ്റിയുടെ വീഴ്ച്ചയെന്നാണ് സിപിഎം ഏരിയാ നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. പയ്യന്നൂരിലെ വിമതനീക്കങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സിപിഎം. 

സിറ്റിങ് എം.എൽ.എ ടി.ഐ. മധുസൂദനൻ തന്നെ ഇവിടെ മത്സരിക്കുമെന്നാണ് സൂചന. മധുസൂദനനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഇടഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഗണ്യമായ വോട്ടുകൾ സ്വന്തം പാളയത്തിൽ നിന്നുതന്നെ ചോരാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് സി.പി.എം ഏരിയാ നേതൃത്വം.

വിഭാഗീയതയുടെ പശ്ചാത്തലം

ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് സി. വൈശാഖ് പാര്‍ട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങള്‍ വൈശാഖ് ഉന്നയിച്ചിരുന്നു.

ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗങ്ങളില്‍പ്പെട്ടവര്‍ അടക്കം വന്ന് കാരയിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നും, അതില്‍ ഒരാളുടെ പേരില്‍ മാത്രമാണ് പാര്‍ട്ടി ഒന്‍പതുമാസം കഴിഞ്ഞ് നടപടിയെടുത്തതെന്നും മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് ആരോപിച്ചിരുന്നു. 

കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചതും വിജയിച്ചതും.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: CPM Payyanur leadership expels Kara West Branch Secretary K.V. Ramachandran for supporting rebel candidate C. Vaisakh, who secured an upset victory in the recent local polls.

#PayyanurCPM #KannurPolitics #CPMKerala #RebelCandidate #ElectionNews #TIMadhusoodanan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia