Leadership | കേരളത്തിൽ സിപിഎം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി; 14 ഇടത്തും സെക്രട്ടറിമാരായി

 
CPM district secretaries in Kerala
CPM district secretaries in Kerala

Photo Credit: Facebook/ CPI(M) Kerala

● 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2,444 ലോക്കൽ സമ്മേളനങ്ങളും നടത്തി
● മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കും
● ഏപ്രിൽ മാസത്തിൽ 24-ാം പാർട്ടി കോൺഗ്രസ് മധുരയിൽ.

തിരുവനന്തപുരം: (KVARTHA) സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൽ ഖാദറിനെ (60) തിരഞ്ഞെടുത്തതോടെ കേരളത്തിലെ 14 ജില്ലകളിലും സിപിഎമ്മിന് ജില്ലാ സെക്രട്ടറിമാരായി. ഇതോടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങളും പൂർത്തിയായി. പാർട്ടിയുടെ വളർച്ചയുടെയും തലമുറ മാറ്റത്തിന്റെയും സൂചന നൽകിയാണ് 14 ജില്ലകളിലും പുതിയ സെക്രട്ടറിമാരെ സമ്മേളനം തിരഞ്ഞെടുത്തത്.

തിരുവനന്തപുരത്ത് വി ജോയി, കൊല്ലത്ത് എസ് സുദേവൻ, പത്തനംതിട്ടയിൽ രാജു എബ്രഹാം, ഇടുക്കിയിൽ സി വി വർഗീസ്, ആലപ്പുഴയിൽ ആർ നാസർ, കോട്ടയത്ത് എ വി റസൽ, എറണാകുളത്ത് സി എൻ മോഹനൻ, തൃശൂരിൽ കെ വി അബ്ദുൽ ഖാദർ, പാലക്കാട് ഇ എൻ സുരേഷ് ബാബു, മലപ്പുറത്ത് വി പി അനിൽ, വയനാട്ടിൽ കെ റഫീഖ്, കോഴിക്കോട് എം മെഹബൂബ്, കണ്ണൂരിൽ എം വി ജയരാജൻ, കാസർകോട് എം രാജഗോപാൽ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിമാർ.

ഇവരിൽ ആറ് പേർ ആദ്യമായാണ് സെക്രട്ടറിമാരാകുന്നത്. എട്ട് ജില്ലകളിൽ നിലവിലുള്ള സെക്രട്ടറിമാർ‌ തുടരുകയായിരുന്നു. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് കടന്നത്. ഡിസംബർ പത്തിന് കൊല്ലത്ത്‌ തുടക്കം കുറിച്ച ജില്ലാ സമ്മേളനങ്ങൾക്ക്‌ ചൊവ്വാഴ്ച തൃശൂർ ജില്ലാ സമ്മേളനത്തോടെ സമാപനമായി.

മാർച്ച് ആറ് മുതൽ ഒമ്പത് വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനങ്ങളിൽ ഉയർന്നുവന്ന വിഷയങ്ങളും ചർച്ചകളും സംസ്ഥാന സമ്മേളനത്തിൽ കൂടുതൽ വിശാലമായ രൂപത്തിൽ പരിഗണിക്കപ്പെടും. പാർട്ടിയുടെ ഭാവി പരിപാടികൾക്കും നയങ്ങൾക്കും ഈ സമ്മേളനം രൂപം നൽകും. സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഏപ്രിലിൽ മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും.

ഈ വാർത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക

CPM has completed district conferences across Kerala, electing new district secretaries in all 14 districts. The conferences mark leadership changes and party growth, with the state conference set for March 6-9 in Kollam.

#CPM #KeralaPolitics #DistrictConference #LeadershipChange #PoliticalNews #StateConference

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia