ശക്തികേന്ദ്രത്തിൽ നിന്നും കൂടുമാറ്റം; മുൻ സിപിഎം നേതാവിനെ രാജീവ് ചന്ദ്രശേഖർ  ബിജെപിയിലേക്ക് സ്വീകരിച്ചു

 
BJP State President Rajeev Chandrasekhar welcoming former CPM leader KK Soman to BJP in Kannur.

Photo: Arranged

ADVERTISEMENT

● മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സോമനാണ് പാർട്ടി മാറിയത്.
● എൻ.സി.പി, കോൺഗ്രസ്, ജെ.ഡി.എസ് പ്രവർത്തകരും ചേർന്നു

കണ്ണൂർ: (KVARTHA) സി.പി.എം ശക്തികേന്ദ്രമായ മയ്യിലിൽ നിന്നും മുൻ ബ്രാഞ്ച് സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന വികസിത് ഭാരത് പരിപാടിയിൽ വെച്ചാണ് പാർട്ടി വിട്ടു വന്ന സി.പി.എം പ്രവർത്തകനെ സ്വീകരിച്ചത്.

Aster_MIMS

എസ്.എഫ്.ഐ മുൻ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ മുൻ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം, സി.ഐ.ടി.യു മുൻ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം, 18 വർഷത്തോളം കയരളം മൊട്ട ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മയ്യിൽ പഞ്ചായത്തിലെ കയരളം മൊട്ട സ്വദേശിയായ കെ.കെ. സോമനാണ് സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത കണ്ണൂർ നോർത്ത് ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കെ.കെ. സോമനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. 

കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ് കുമാർ, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ് കുമാർ, എ.പി. അബ്ദുല്ലക്കുട്ടി, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, കെ. രഞ്ജിത്ത്, മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മിനാത്ത് തുടങ്ങി നിരവധി സംസ്ഥാന ജില്ലാ നേതാക്കളും കണ്ണൂർ നോർത്ത് ജില്ലയിലെ വിവിധ മണ്ഡലം പ്രസിഡന്റുമാരും സജീവാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

എൻ.സി.പി, കോൺഗ്രസ്, ജെ.ഡി.എസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവരും സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നു.

ഈ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയൂ!

Summary: Former CPM branch secretary KK Soman joined BJP in Kannur. BJP state president Rajeev Chandrasekhar welcomed him at a Vikasit Bharat program in Kannur. Several other workers from NCP, Congress, and JDS also joined BJP.

#KeralaPolitics, #Kannur, #BJP, #CPM, #PartySwitch, #RajeevChandrasekhar
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Delta
Newsroom Delta

9973 Articles

Tags

Share this story

wellfitindia