Leadership | കാന്തപുരത്തിൻ്റെ വെല്ലുവിളി ഏറ്റെടുക്കാതെ സി.പി.എം : ലതികയെ ഒഴിവാക്കി ജില്ലാ സെക്രട്ടറി പദവി ഏൽപ്പിച്ചത് മഹബൂബിനെ, വനിതാ സെക്രട്ടറിക്കായി ഇനിയും കാത്തിരിക്കണം


● വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് നേതാവായി മാറിയ എം മെഹബൂബ് കോഴിക്കോട് ജില്ലയിലെ ഏറെ സ്വീകാര്യനാണ്.
● നാലര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് മെഹബൂബ് പാർടി ജില്ലാ സെക്രട്ടറി പദത്തിലെത്തുന്നത്.
● സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന മെഹബൂബ് നിലവിൽ കർഷകസംഘം ജില്ലാ സെക്രട്ടറിയും കൺസ്യൂമർ ഫെഡ് ചെയർമാനുമാണ്.
കണ്ണൂർ: (KVARTHA) സ്ത്രി - പുരുഷ ഇടപെടലുകളെ കുറിച്ചുള്ള വിവാദങ്ങൾക്കിടെയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകാതെ സി.പി.എം. വനിതാ സ്വാതന്ത്ര്യത്തെ കുറിച്ചും ലിംഗസമത്വവും പറയുന്ന സി.പി.എമ്മിന് എന്തുകൊണ്ട് വനിതാ ഏരിയ, ജില്ലാ സെക്രട്ടറിമാരില്ലെന്നായിരുന്നു കാന്തപുരത്തിൻ്റെ ചോദ്യം. ഇതോടെ ഈ വിമർശനം വെല്ലുവിളിയായി ഏറ്റെടുത്ത് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി കെ. ലതികയെ പരിഗണിക്കുമെന്നായിരുന്നു അഭ്യുഹം. എന്നാൽ ഭർത്താവായ മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന വേളയിൽ ഭാര്യയായ ലതികയെ പരിഗണിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയരുകയായിരുന്നു ഇതോടെയാണ് സമവായ സ്ഥാനാർത്ഥിയായി ന്യുനപക്ഷ സമുദായത്തിൽപ്പെട്ട നേതാവായ മഹബുബ് പരിഗണിക്കപ്പെടുന്നത്.
വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് നേതാവായി മാറിയ എം മെഹബൂബ് (64) കോഴിക്കോട് ജില്ലയിലെ പാർട്ടി സംഘടനയിൽ ഏറെ സ്വീകാര്യനാണ്.നാലര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് മെഹബൂബ് പാർടി ജില്ലാ സെക്രട്ടറി പദത്തിലെത്തുന്നത്. യുവജന പോരാട്ടങ്ങളിലൂടെ വളർന്ന് തൊഴിലാളികളുടെയും കർഷകരുടെയും എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകിയ മെഹബൂബ് കേരളത്തിലെ അറിയപ്പെടുന്ന സഹകാരികളിൽ പ്രമുഖനാണ്.
സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന മെഹബൂബ് നിലവിൽ കർഷകസംഘം ജില്ലാ സെക്രട്ടറിയും കൺസ്യൂമർ ഫെഡ് ചെയർമാനുമാണ്. 1977 ൽ പാർടി അംഗമായ മെഹബുബ് 1987 മുതൽ 2001 വരെ സിപിഐ എം ബാലുശേരി ഏരിയാസെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റായിരിക്കെ പാർടി ജില്ലാ കമ്മറ്റിയംഗമായി.
24ാം വയസിൽ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഏഴരകൊല്ലത്തിലധികം മികവാർന്ന പ്രവർത്തനങ്ങൾ കാഴ്‌ചവെച്ചു. അക്കാലത്ത് സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം അത്തോളിയെ തേടിയെത്തി. യുവജന നേതാവായിരിക്കെ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പൊലീസ് മർദനത്തിനിരയാകുകയും ജയിൽവാസമനുഭവിക്കുകയും ചെയ്‌തു. നേരത്തെ കർഷകസംഘം ജില്ലാ പ്രസിഡന്റായിരുന്ന മെഹബൂബ് നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
കേരഫെഡ് വൈസ് ചെയർമാനായും കുറഞ്ഞകാലം ചെയർമാനായും പ്രവർത്തിച്ചു. തുടർച്ചയായി കൺസ്യൂമർഫെഡിന്റെ ചെയർമാനായ ഏകവ്യക്തിയാണ്. നഷടത്തിലായ കൺസ്യൂമർഫെഡിനെ ലാഭത്തിലാക്കിയതും ഈക്കാലയളവിലാണ്. സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച കോവിഡ് കാലഘട്ടത്തിൽ സംസ്ഥാനത്താകെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാൻ സർക്കാരിനൊപ്പം കൺസ്യൂമർ ഫെഡിന്റെയും പ്രവർത്തനം ശ്രദ്ധനേടി. 2016ലാണ് കൺസ്യൂമർ ഫെഡിന്റെ ചെയർമാനായത്. 2024 ൽ വീണ്ടും ചെയർമാനായി.
എം ദാസൻ മെമ്മോറിയൽ എൻജിനീയറിങ് കോളേജിന്റെ മാനേജിങ് കമ്മറ്റി ചെയർമാനായ മെഹബൂബ് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അത്തോളി സഹകരണ ആശുപത്രി പ്രസിഡന്റ്, അത്തോളി സഹകരണ ബാങ്ക് പ്രസിഡന്റ്, റബ്‌കോ ഡയരക്ടർ, കേരള ബാങ്ക് ഡയരക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
കൈവച്ച മേഖലയിലെല്ലാം തന്റേതായ കൈയൊപ്പുചർത്തിയ മെഹബൂബിന് രണ്ടു തവണ മികച്ച സഹകാരി പുരസ്‌കാരം സഹകരണ വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനത്തിന് ഗാന്ധീ പീസ് ഫൗണ്ടഷൻ പുരസ്‌കാരം, ജില്ലാ ബാങ്ക് പ്രസിഡൻ്റിനുള്ള ദേശീയ പുരസ്കാരം, പ്രവാസി ഭാരതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അത്തോളി ഗവ. ഹൈസ്‌കൂൾ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിലായിരുന്നു വിദ്യാഭ്യാസം. എസ്‌എഫ്‌ഐ ജില്ലാകമ്മറ്റിയംഗമായും കെഎസ്‌വൈഎഫ് ജില്ലാ കമ്മറ്റിയംഗമായും പ്രവർത്തിച്ചു. അത്തോളി ടൗണിനടുത്ത് ‘സൗഹൃദം’ വീട്ടിലാണ് താമസം. എൽഐസിയിൽ നിന്നും വിരമിച്ച ടി പി സുഹറയാണ് ഭാര്യ. മകൾ: ഡോ. ഫാത്തിമാ സനം (എം ഡി ലിയാ ഐവിഎഫ് ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി), മരുമകൻ: ഡോ. ആഷിഫ് അലി (എം ഡി ലിയാ ഐവിഎഫ് ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
In response to Kanthapuram's criticisms, CPM has appointed Mahboob as the District Secretary. The decision has generated debate within the party, especially regarding the lack of women leaders in high positions.
#CPMLeadership #Kanthapuram #Mahboob #DistrictSecretary #KeralaPolitics #WomenLeadership